മന്ത്രിസഭ

ഭക്ഷ്യ സംസ്‌ക്കരണ വ്യവസായത്തിനുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted On: 31 MAR 2021 3:03PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 31, 2021

ഭക്ഷ്യോത്പാദന രംഗത്ത് ആഗോള ചാമ്പ്യൻമാരെ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ബ്രാൻഡ് ഭക്ഷ്യോത്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനുമായി ഭക്ഷ്യ സംസ്‌ക്കരണ വ്യവസായത്തിനുള്ള 10,900 കോടി രൂപയുടെ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

സംസ്‌ക്കരണശേഷി, ബ്രാൻഡിംഗ് എന്നിവ വികസിപ്പിക്കുന്നതിന് നിശ്ചിത-നാമമാത്ര നിക്ഷേപം നടത്താൻ ശേഷിയുള്ളതും, നിശ്ചിത-നാമമാത്ര വിൽപ്പനയുള്ളതുമായ ഭക്ഷ്യോത്പാദന സംരംഭങ്ങളെ പിന്തുണയ്ക്കുകയെന്നതാണ് ഈ കേന്ദ്ര പദ്ധതിയുടെ ലക്‌ഷ്യം. കാർഷികോത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും കർഷകർക്ക് ഉയർന്ന വരുമാനവും പദ്ധതി ഉറപ്പാക്കും.

2021-22 മുതൽ 2026-27 വരെയുള്ള ആറ് വർഷ കാലയളവിൽ പദ്ധതി നടപ്പാക്കും.

33,494 കോടി രൂപയുടെ സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം സാധ്യമാക്കുന്നതിനും, 2026-27 ആകുമ്പോഴേക്കും രണ്ടര ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്നതിനും, സംസ്‌ക്കരണ ശേഷി വിപുലീകരിക്കാനും പദ്ധതി സഹായകമാകും.

അഖിലേന്ത്യാ അടിസ്ഥാനത്തിൽ പദ്ധതി ആവിഷ്കരിക്കുകയും, നിർവ്വഹണ ഏജൻസി (പ്രോജക്ട് മാനേജ്‌മെന്റ് ഏജൻസി-പിഎംഎ) വഴി ഇത് നടപ്പാക്കുകയും ചെയ്യും. അപേക്ഷകളുടെ / നിർദേശങ്ങളുടെ വിലയിരുത്തൽ, യോഗ്യത പരിശോധിച്ചുറപ്പിക്കൽ, പ്രോത്സാഹന വിതരണത്തിന് അർഹമായ ക്ലെയിമുകളുടെ സൂക്ഷ്മപരിശോധന എന്നിവ പി‌എം‌എ നിർവ്വഹിക്കും.

പദ്ധതിക്കുള്ള "ഫണ്ട് ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്", അതായത് ചെലവ്, അംഗീകൃത പദ്ധതി വിഹിതത്തിനനുസൃതമായി പരിമിതപ്പെടുത്തും.

കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിയുള്ള സെക്രട്ടറിമാർ അടങ്ങിയ എംപവേർഡ് ഗ്രൂപ്പ് ഈ പദ്ധതി നിരീക്ഷിക്കും.

പദ്ധതി പ്രകാരമുള്ള അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനും ഫണ്ടുകൾ അനുവദിക്കുന്നതിനും വേണ്ട അംഗീകാരം ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയം നൽകും. പദ്ധതി നടപ്പാക്കുന്നതിനുള്ള വാർഷിക പ്രവർത്തന രൂപരേഖയും മന്ത്രാലയം തയ്യാറാക്കും.

ഒരു മൂന്നാം കക്ഷി മൂല്യനിർണ്ണയവും മദ്ധ്യകാല അവലോകന സംവിധാനവും പദ്ധതിയ്ക്ക് ഉണ്ടാകും.

അപേക്ഷകരായ സംരംഭങ്ങൾക്ക് പദ്ധതിയുടെ ഭാഗമാകാൻ ഒരു ദേശീയ പോർട്ടൽ സജ്ജീകരിക്കും.

 

നിർദ്ദിഷ്ട പദ്ധതിക്ക് കീഴിലുള്ള അപേക്ഷകർക്ക് മറ്റ് പദ്ധതികൾക്ക് കീഴിലും സാധ്യമായ സേവനങ്ങൾ തടസമില്ലാതെ അനുവദിക്കും.
 
 
 


(Release ID: 1708871) Visitor Counter : 207