ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

6 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ


രാജ്യത്ത് നടത്തിയത് 24 കോടിയിലധികം കോവിഡ് പരിശോധനകള്‍

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടകം, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന

രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ രോഗബാധിതരുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ച് കേന്ദ്രം

Posted On: 28 MAR 2021 11:24AM by PIB Thiruvananthpuram

കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒരു സുപ്രധാന നേട്ടത്തില്‍. രാജ്യത്താകെ  കോവിഡ് വാക്‌സിനേഷന്‍ നല്‍കിയവരുടെ എണ്ണം ഇന്ന് 6 കോടി പിന്നിട്ടു.

ഇന്നു രാവിലെ ഏഴുവരെയുള്ള പ്രാഥമിക വിവരം അനുസരിച്ച് 9,85,018 സെഷനുകളിലൂടെ 6,02,69,782 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.


81,52,808 എച്ച്‌സിഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 51,75,597 എച്ച്സിഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 88,90,046 എഫ്എല്‍ഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 36,52,749 എഫ്എല്‍ഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), മറ്റു രോഗങ്ങളുള്ള 45 വയസിനു മുകളില്‍ പ്രായമുള്ള 66,73,662 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 60 വയസ്സിനു മുകളില്‍ പ്രായമുള്ള 2,77,24,920 ഗുണഭോക്താക്കള്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

എച്ച്‌സിഡബ്ല്യുമാര്‍

ആദ്യ ഡോസ് 81,52,808

രണ്ടാം ഡോസ് 51,75,597

എഫ്എല്‍ഡബ്ല്യുമാര്‍

ആദ്യ ഡോസ് 88,90,046

രണ്ടാം ഡോസ് 36,52,749

മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയില്‍ പ്രായമുള്ള ഗുണഭോക്താക്കള്‍

ആദ്യ ഡോസ് 66,73,662


60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 2,77,24,920


ആകെ 6,02,69,782


ഇതിനകം ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ 60% എട്ട് സംസ്ഥാനങ്ങളിലാണ്. ഈ എട്ട് സംസ്ഥാനങ്ങളില്‍ ഓരോന്നും 30 ലക്ഷത്തിലധികം ഡോസുകളാണ് നല്‍കിയത്.


വാക്‌സിനേഷന്‍ യജ്ഞത്തിന്റെ  71-ാം ദിവസം (2021 മാര്‍ച്ച് 27) 21,54,170 വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

39,778 സെഷനുകളിലായി 20,09,805 ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 1,44,365 എച്ച്‌സിഡബ്ല്യുമാര്‍ക്കും എഫ്എല്‍ഡബ്ല്യുമാര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ ലഭിച്ചു.

തീയതി: 2021 മാര്‍ച്ച് 27

എച്ച്‌സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 56,039
രണ്ടാം ഡോസ് 31,279

എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 1,37,107
രണ്ടാം ഡോസ് 1,13,086

മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 5,00,021

60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 13,16,638

ആകെ നേട്ടം

ആദ്യ ഡോസ് 20,09,805
രണ്ടാം ഡോസ് 1,44,365

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടകം, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ ഏഴ് സംസ്ഥാനങ്ങളില്‍ പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ (62,714) രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളില്‍ 81.46% ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളില്‍ 84.74% എട്ട് സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്രയിലാണ് പ്രതിദിന രോഗബാധതിരുടെ എണ്ണം കൂടുതല്‍ (35,726). ഛത്തീസ്ഗഢില്‍ 3,162 ഉം കര്‍ണാടകത്തില്‍ 2,886 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്തു സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.


രാജ്യത്തുടനീളം ദിനംപ്രതി വര്‍ധിക്കുന്ന പുതിയ കേസുകളുടെ വിവരമാണ് ഈ ഗ്രാഫിലുള്ളത്.


12 സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ (എച്ച് ആന്‍ഡ് എഫ്ഡബ്ല്യു) എന്നിവരുമായി ഇന്നലെ നടത്തിയ ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി അധ്യക്ഷത വഹിച്ചു. കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും വര്‍ധനയുള്ള 46 ജില്ലകളിലെ മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രത്യേക നയങ്ങള്‍ ഇൗ പ്രദേശങ്ങളിലേക്ക് നിര്‍ദേശിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, തമിഴ്നാട്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ജമ്മു കശ്മീര്‍, കര്‍ണാടകം, പഞ്ചാബ്, ബിഹാര്‍ എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.

ഇന്ത്യയിലുടനീളം നടത്തിയ ആകെ കോവിഡ് പരിശോധനകള്‍ 24 കോടി കവിഞ്ഞു, അതേസമയം രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയാണ്.

15 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദശലക്ഷത്തിലെ പരിശോധന ദേശീയ ശരാശരിയേക്കാള്‍ (1,74,602) കുറവാണ്.


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5% (5.04%)നു മുകളിലേക്ക് നേരിയ തോതില്‍ വര്‍ധിച്ചു.


എട്ട് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയായ 5.04 ശതമാനത്തേക്കാള്‍ കൂടുതലാണ്. 22.78% ആണ് മഹാരാഷ്ട്രയില്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്ത് ഏറ്റവും കൂടുതലും ഇവിടെയാണ്.


ആകെ രോഗബാധിതരുടെ 4.06 ശതമാനമായ 4,86,310 പേരാണ് നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തില്‍ 33,663ന്റെ കുറവുണ്ടായി.


ഇന്ത്യയില്‍ ആകെ രോഗമുക്തരായത് 1,13,23,762 പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 94.59%.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,739 പേരാണ് രോഗമുക്തരായത്. 14,523 പേര്‍ മഹാരാഷ്ട്രയില്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 312 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പുതിയ മരണങ്ങളില്‍ 82.69 ശതമാനവും ആറു സംസ്ഥാനങ്ങളിലാണ്.  ഏറ്റവും കൂടുതല്‍ മരണം  മഹാരാഷ്ട്രയിലാണ് (166). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പഞ്ചാബില്‍ 45 പേരും കേരളത്തില്‍  14 പേരും മരിച്ചു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പതിനാല് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍  കോവിഡ് 19 മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, അസം, ലക്ഷദ്വീപ്, ലഡാക്ക് (യുടി), ലഡാക്ക്,മണിപ്പൂർ,ദാദ്ര& നഗർ ഹവേലി, ദാമൻ& ദിയു, ത്രിപുര,  മിസോറം,ആന്തമാൻ&നികോബാർ ദ്വീപ്,അരുണാചൽപ്രദേശ് എന്നിവയാണവ.

 

***


(Release ID: 1708211) Visitor Counter : 255