രാജ്യരക്ഷാ മന്ത്രാലയം

ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും  കൊറിയൻ പ്രതിരോധ മന്ത്രിയും യോഗം ചേർന്നു.  

Posted On: 26 MAR 2021 4:34PM by PIB Thiruvananthpuram


ന്യൂഡൽഹി , മാർച്ച് 26,2021


രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങും കൊറിയൻ  പ്രതിരോധ മന്ത്രി സുഹ് വൂക്കും തമ്മിൽ 2021 മാർച്ച് 26 ന് ന്യൂഡൽഹിയിൽ നടന്ന പ്രതിരോധ സഹകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾക്ക് വിജയകരമായ  പരിസമാപ്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ സഹകരണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.ദീർഘകാലമായുള്ള ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ പുതിയ മേഖലകളും   ഏറ്റവും പുതിയ ചർച്ചകളിൽ പ്രതിപാദ്യങ്ങളായി.

മൂന്ന് സേനാവിഭാഗങ്ങൾ , പ്രതിരോധ സാങ്കേതികവിദ്യയും വ്യവസായവും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ തമ്മിലുമുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ അളവിലും വ്യാപ്തിയിലും ഗണ്യമായി വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിങ്ങും സുഹ് വൂക്കും വ്യക്തമാക്കി.ബഹുമുഖമായ വേദികളിൽ സഹകരിക്കാവുന്ന പൊതു മേഖലകൾ ഇരു രാജ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്, നാവികസേന മേധാവി അഡ്മിറൽ കരൺബീർ സിംഗ്, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ഭദൗരിയ, കരസേന മേധാവി  ജനറൽ എം എം നരവനെ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ  ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി.

നേരത്തെ ദില്ലി കന്റോൺമെന്റിൽ, ശ്രീ രാജ്‌നാഥ് സിങ്ങും സുഹ് വുക്കും സംയുക്തമായി ഇന്ത്യ-കൊറിയ സൗഹൃദ പാർക്ക് ഉദ്ഘാടനം ചെയ്തു.കൊറിയൻ യുദ്ധസമയത്ത് ഇന്ത്യൻ സൈന്യം ലഭ്യമാക്കിയ വൈദ്യസഹായ ദൗത്യത്തെ അനുസ്മരിക്കുന്നതിനാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്.  
 
IE/SKY

(Release ID: 1707896) Visitor Counter : 263