വാണിജ്യ വ്യവസായ മന്ത്രാലയം

യുവാക്കൾക്കായി തപാൽ വകുപ്പ്  അന്താരാഷ്ട്ര കത്തെഴുത്ത്  മത്സരം സംഘടിപ്പിക്കുന്നു

Posted On: 22 MAR 2021 3:44PM by PIB Thiruvananthpuram


ന്യൂഡൽഹി , മാർച്ച് 22,2021

തപാൽ വകുപ്പ് രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലെയും ചെറുപ്പക്കാർക്കായി ബന്ധപ്പെട്ട പോസ്റ്റൽ സർക്കിൾ ഓഫീസുകൾ വഴി യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ (യുപിയു) 2021 ന്റെ അന്താരാഷ്ട്ര കത്തെഴുത്ത്  മത്സരം സംഘടിപ്പിക്കുന്നു .

"നിങ്ങളുടെ  കോവിഡ് -19 അനുഭവത്തെക്കുറിച്ച്  കുടുംബാംഗത്തിന് ഒരു കത്ത്' എന്നതാണ് വിഷയം. 2021 മാര്‍ച്ച് 31 നുള്ളില്‍ 15 വയസ്സുപൂർത്തിയാവുന്ന  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം

സംസ്ഥാനത്തെ ബന്ധപ്പെട്ട തപാൽ സർക്കിൾ സ്കൂളുകൾ / കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ   മത്സരം നടത്താം, കൂടാതെ മത്സാരാർത്ഥികൾ സ്കൂളുകൾ /  കേന്ദ്രങ്ങൾ  എന്നിവിടങ്ങളിൽ നേരിട്ട് ഹാജരാകാതെ   അവരുടെ വീട്ടിൽ ഇരുന്നു  മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും നൽകുന്നു.

വീട്ടിൽ നിന്ന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ എൻ‌ട്രികൾ സ്പീഡ്‌പോസ്റ്റ് വഴി ബന്ധപ്പെട്ട തപാൽ സർക്കിൾഓഫീസിലെ നിയുക്ത നോഡൽ ഓഫീസർക്ക് യോഗ്യത രേഖകൾക്കൊപ്പം അയക്കണം

    ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഇന്ത്യ പോസ്റ്റിന്റെ വെബ്‌സൈറ്റിൽ  ലഭ്യമാണ്:
https://www.indiapost.gov.in/VAS/Pages/News/Letter_Writing_2021.pdf

സംശയനിവാരണത്തിന് ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക : rn.sikaria[at]gov[dot]in

 

 

IE/SKY

 

***



(Release ID: 1706671) Visitor Counter : 159