ന്യൂഡൽഹി , മാർച്ച് 22, 2021
2020 ലെ ഗാന്ധി സമാധാന പുരസ്കാരം ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്.
പുരസ്കാരം നിര്ണ്ണയിക്കുന്നതിനുള്ള ജൂറിയുടെ അധ്യക്ഷൻ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും ലോക് സഭയിലെ ഏറ്റവും വലിയ പ്രതിപ്രക്ഷ പാർട്ടിയുടെ നേതാവുമാണ് ജൂറിയിലെ എക്സ്-ഒഫീഷ്യയോ അംഗങ്ങൾ. രണ്ട് പ്രമുഖ പൗരന്മാരും ജൂറിയുടെ അംഗങ്ങളായിരുന്നു - ലോക് സഭ സ്പീക്കർ, ശ്രി ഓം ബിർളയും, സുലഭ് ഇന്റർനാഷണൽ സാമുഹിക സേവന സംഘടനയുടെ സ്ഥാപകൻ, ശ്രി ബിന്ദേശ്വർ പാഥകും.
ജൂറി 2021 മാർച്ച് 19-നാണ് ഏകകണ്ഠമായി ഷെയ്ഖ് മുജിബുർ റഹ്മാനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ അഹിംസയിലൂടെയും മറ്റ് ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെയും അദ്ദേഹം നൽകിയ വിശിഷ്ട സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകാൻ തീരുമാനിച്ചത്.
1995 മുതലാണ് (അതായത് രാജ്യം മഹാത്മാ ഗാന്ധിയുടെ 125 ആം ജന്മവാർഷികം ആഘോഷിച്ച വർഷം) ഗാന്ധി സമാധാന പുരസ്കാരം എല്ലാ വർഷവും കേന്ദ്ര സർക്കാർ നൽകി വരുന്നത്.
ഒരു കോടി രൂപയും, പ്രശസ്തി പത്രവും, ശിലാഫലകവും, മനോഹരമായ ഒരു പരമ്പരാഗത കരകൗശല/കൈത്തറി വസ്തുവും അടങ്ങുന്നതാണ് പുരസ്കാരം.