രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ കരസേനയ്ക്ക് 4,960 ആന്റി  ടാങ്ക്  ഗൈഡഡ്  മിസൈലുകൾ വിതരണം ചെയ്യാനുള്ള കരാർ പ്രതിരോധമന്ത്രാലയം BDL മായി ഒപ്പുവച്ചു

Posted On: 19 MAR 2021 12:04PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 19, 2021


 ഇന്ത്യൻ കരസേനയ്ക്ക്  1,188 കോടി രൂപ ചിലവിൽ  4,960 മിലൻ  2T ആന്റി  ടാങ്ക്  ഗൈഡഡ്  മിസൈലുകൾ (ATGMs) വിതരണം ചെയ്യാനുള്ള കരാർ  , പൊതുമേഖലാ പ്രതിരോധ ഉത്പന്ന വികസന സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡും, പ്രതിരോധമന്ത്രാലയവും   തമ്മിൽ 2021 മാർച്ച് 19ന് ഒപ്പുവച്ചു  


  BDL മായി ഇതിന് സമാനമായ മറ്റൊരു കരാർ 2016 മാർച്ച് എട്ടിന് ഒപ്പിട്ടിരുന്നു .

  ഫ്രാൻസ്ആസ്ഥാനമായ MBDA മിസൈൽ  സിസ്റ്റംസിന്റെ ലൈസെൻസോടു  കൂടി BDL നിർമ്മിക്കുന്ന മിലൻ 2T മിസൈലുകൾക്ക് 1,850 മീറ്റർ വരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ  ഭേദിക്കാൻ സാധിക്കും.

 തറയിൽ നിന്നും , വാഹനങ്ങളിൽ നിന്നും ഒരുപോലെ വിക്ഷേപിക്കാൻ സാധിക്കുന്ന  ഈ മിസൈലുകൾക്ക് , ശത്രുരാജ്യങ്ങളുടെ പ്രതിരോധ- ആക്രമണ ടാങ്കുകളെ  ഒരുപോലെ നശിപ്പിക്കാൻ കഴിയും  

 ഇവയെ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള നടപടികൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്നതാണ്

 

IE/SKY

 

*****

 


(Release ID: 1706061) Visitor Counter : 207