ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബിൽ, 2021 രാജ്യസഭ പാസാക്കി

Posted On: 17 MAR 2021 12:12PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 17, 2021

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമം, 1971 ഭേദഗതി ചെയ്യുന്നതിനുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബിൽ, 2021, മാർച്ച് 16 ന് രാജ്യസഭ പാസാക്കി. 2020 മാർച്ച് 17 ന് ലോക്സഭയും ബിൽ അംഗീകരിച്ചു.

ഭേദഗതിയുടെ പ്രധാന സവിശേഷതകൾ:

* എം.‌ടി‌.പി. ചട്ടങ്ങളിലെ ഭേദഗതികളിൽ നിർവചിക്കപ്പെടുന്ന ബലാത്സംഗത്തിനിരയാവർ, നിഷിദ്ധസംഗമത്തിന് 
ഇരയായവർ, മറ്റ് ദുർബലരായ സ്ത്രീകൾ (ഭിന്ന ശേഷിയുള്ള സ്ത്രീകൾ, പ്രായപൂർത്തിയാകാത്തവർ തുടങ്ങിയവർ) ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗത്തിലുള്ള സ്ത്രീകൾക്ക് ഗർഭാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള ഉയർന്ന ഗർഭകാല പരിധി 20 ൽ നിന്ന് 24 ആഴ്ച ആയി വർദ്ധിപ്പിച്ചു.

 
* 20 ആഴ്ച വരെയുള്ള ഗർഭാവസ്ഥ അവസാനിപ്പിക്കുന്നതിന് ഒരാളുടെയും, 20 മുതൽ 24 ആഴ്ച വരെയുള്ള ഗർഭാവസ്ഥ അവസാനിപ്പിക്കുന്നതിന് രണ്ട് പേരുടെയും അഭിപ്രായം ആവശ്യമാണ്.


* ഗർഭധാരണത്തിൽ ഗണ്യമായ തകരാറുള്ള കേസുകളിൽ ഉയർന്ന കാലപരിധി ബാധകമല്ല. ഇത്തരം കേസുകൾ മെഡിക്കൽ ബോർഡിന് നിർണ്ണയിക്കാവുന്നതാണ്. മെഡിക്കൽ ബോർഡിന്റെ ഘടന, പ്രവർത്തനങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പിന്നീട് നിർദ്ദേശിക്കും.

* ഗർഭാവസ്ഥ അവസാനിപ്പിക്കുന്ന സ്ത്രീയുടെ പേരും മറ്റ് വിവരങ്ങളും നിയമത്തിൽ അധികാരപ്പെടുത്തിയ വ്യക്തിക്ക് ഒഴികെ വെളിപ്പെടുത്താൻ പാടില്ല

 

* ഗർഭനിരോധ ഉപാധികളുടെ പരാജയത്തിന്റെ ബാധ്യത സ്ത്രീക്കും പങ്കാളിക്കും തുല്യമാക്കി നിശ്ചയിച്ചു.
 
RRTN/SKY


(Release ID: 1705466) Visitor Counter : 267