ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

30 ലക്ഷം കൺസൾറ്റേഷനുകൾ പൂർത്തീകരിച്ഛ് ഇ-സഞ്ജീവനി   ടെലിമെഡിസിൻ സേവനം

Posted On: 17 MAR 2021 11:10AM by PIB Thiruvananthpuram

 

 

 
ന്യൂഡൽഹി, മാർച്ച് 17,2021 

ദേശിയ ടെലി-മെഡിസിൻ സേവനമായ ഇ-സഞ്ജീവനി 30 ലക്ഷം കൺസൾറ്റേഷനുകൾ പൂർത്തീകരിച്ഛ് മറ്റൊരു നാഴികക്കല്ല്‌ പിന്നിട്ടു. ഇപ്പോൾ ഈ സേവനം 31 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ദിവസേന 35,000-ത്തിൽ പരം രോഗികൾ ഈ സേവനം ഉപയോഗിച്ച്  വരുന്നു.

ഇ-സഞ്ജീവനിയുടെ കീഴിൽ രണ്ട് സേവനങ്ങളാണ് ഉള്ളത്. ഒന്ന് - 'ഡോക്ടർ-ടു-ഡോക്ടർ' സേവനമായ ഇ-സഞ്ജീവനി AB-HWC-യും, രണ്ട് - 'പേഷ്ന്റ്-ടു-ഡോക്ടർ' സേവനമായ ഇ-സഞ്ജീവനി OPD-യും.
 
നവംബർ 2019-ഇൽ തുടങ്ങിയ ഇ-സഞ്ജീവനി AB-HWC ഇതുവരെ ഏകദേശം 9 ലക്ഷം കൺസൾറ്റേഷനുകൾ പൂർത്തിയാക്കി. ആന്ധ്രപ്രദേശിലാണ് ആദ്യമായി ഈ സേവനം തുടങ്ങിയത്.

 
ഇ-സഞ്ജീവനി OPD, ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ 250-ൽ കൂടുതൽ ഓൺലൈൻ OPD കളിലൂടെ നൽകുന്നു. ഏപ്രിൽ 13, 2020 ഇൽ തുടങ്ങിയ ഈ സേവനം ഇതുവരെ 21 ലക്ഷത്തിൽ അധികം  പേരാണ് ഉപയോഗപ്പെടുത്തിയത്.
 
RRTN


(Release ID: 1705386) Visitor Counter : 183