റെയില്‍വേ മന്ത്രാലയം

നടപ്പ് വർഷാവസാനത്തിനു ഏറെ മുൻപ് തന്നെ, മൊത്ത ചരക്കുനീക്കത്തിൽ കഴിഞ്ഞവർഷത്തേക്കാൾ നേട്ടം സ്വന്തമാക്കി ഇന്ത്യൻ റെയിൽവേ

Posted On: 12 MAR 2021 4:50PM by PIB Thiruvananthpuram

ന്യൂഡൽഹി ,  മാർച്ച് 12,2021


 കോവിഡ് വെല്ലുവിളികൾക്കിടയിലും തീവണ്ടി വഴിയുള്ള ചരക്കുനീക്കത്തിൽ   കഴിഞ്ഞ വർഷത്തെ മൊത്തം  ചരക്ക് നീക്കത്തെ  മറികടന്നു  ഇന്ത്യൻ റെയിൽവേ

  തീവണ്ടി വഴിയുള്ള ഈ വർഷത്തെ  മൊത്ത  ചരക്ക് നീക്കം 2021 മാർച്ച് 11ന്  1145.68 മില്യൺ  ടൺ പിന്നിട്ടു. അതെ സമയം ,കഴിഞ്ഞവർഷം ആകെ   തീവണ്ടി മാർഗം  വിതരണംചെയ്തത്   1145.61 മില്യൺ  ടൺ ചരക്കുകൾ ആയിരുന്നു

 ഓരോ മാസവും അടിസ്ഥാനമാക്കിയുള്ള കണക്കിൽ 2021 മാർച്ച് 11 വരെ  43.43 മില്യൺ  ടൺ  ചരക്കുകൾ ആണ് ഭാരതീയ റെയിൽവേ വിതരണം ചെയ്തത്. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ( 39.33 മില്യൺ  ടൺ )  10 ശതമാനം കൂടുതലാണ്


 2021 മാർച്ച് മാസം,  11 ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ  45.49 കിലോമീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ സമയം ഇത് മണിക്കൂറിൽ  23.29 കിലോമീറ്റർ ആയിരുന്നു

 തീവണ്ടി മാർഗം ഉള്ള ചരക്കുനീക്കം ആകർഷകമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ഇളവുകൾ, റെയിൽവേ സോണുകളിലും ഡിവിഷനുകളിലും  ഉയർന്നുവന്ന വ്യവസായ വികസന യൂണിറ്റുകൾ, വ്യവസായ - ചരക്കുനീക്ക സേവന പ്രമുഖരുമായി തുടർച്ചയായി നടത്തിവന്ന ചർച്ചകൾ, ഉയർന്ന വേഗത  എന്നിവയാണ് തീവണ്ടിമാർഗം ഉള്ള ചരക്ക് നീക്കത്തിൽ ശക്തമായ വളർച്ചയ്ക്ക് വഴി തുറന്നത്

 

IE/SKY

 

*****


(Release ID: 1704414) Visitor Counter : 196