ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ദശലക്ഷം പേർക്ക് വിതരണം ചെയ്ത കോവിഡ് വാക്സിൻ ഡോസുകൾ

Posted On: 09 MAR 2021 1:19PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 09, 2021

 

 10 ലക്ഷം പേർക്ക്  ലഭ്യമാക്കിയ വാക്സിൻ ഡോസുകളുടെ ദേശീയ ശരാശരി ഇന്ത്യയിൽ 11,675 ആണ്.  യുഎസ്എ, യുകെ, ഫ്രാൻസ്ജർമനി എന്നീ രാജ്യങ്ങളിൽ ആകട്ടെ ഇത് യഥാക്രമം
2,32,300  , 3,14,100  , 71,600 , 76,400 ഡോസ് എന്നിങ്ങനെയാണ് (അവലംബം: www.ourworldindata.org)

 കോവിഡ് വാക്സിൻ വിതരണം നിയന്ത്രിക്കുന്ന ദേശീയ വിദഗ്ധസമിതിയുടെ (NEGVAC) നിർദ്ദേശപ്രകാരം,  രാജ്യത്തെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രം വരുന്ന ആരോഗ്യ പ്രവർത്തകർ, കോവിഡ്മുൻനിര പോരാളികൾ എന്നിവർക്കാണ് വാക്സിൻ വിതരണം ആദ്യമായ്ആരംഭിച്ചത്.


 ഇതിന്റെ തുടർച്ച എന്നവണ്ണം 60 വയസ്സിന് മുകളിൽ പ്രായമുള്ളതും, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങൾ ഉള്ള വ്യക്തികൾക്കും 2021 മാർച്ച് ഒന്നുമുതൽ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. വിതരണത്തിന്റെ  വേഗത വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സർക്കാർ  വാക്സിൻ വിതരണ കേന്ദ്രങ്ങൾക്ക് പുറമേ, സ്വകാര്യ കേന്ദ്രങ്ങൾക്കും വാക്സിൻ വിതരണത്തിനു   അനുമതി നൽകിയിരുന്നു


 രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ  ദശലക്ഷം പേർക്ക് വിതരണം ചെയ്ത വാക്സിൻ ഡോസ് കളുടെ കണക്ക്   ( 2021 മാർച്ച് മൂന്നുവരെ ) 

 

 

ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ  ചുമതലയുള്ള കേന്ദ്ര സഹമന്ത്രി,  ശ്രീ  അശ്വിനികുമാർ ചൗബേ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം 
 
 
IE/SKY
 
******

(Release ID: 1703491) Visitor Counter : 156