ധനകാര്യ മന്ത്രാലയം

ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇത് വരെ അനുവദിച്ച തുക 1.06 ലക്ഷം കോടി രൂപയിലെത്തി

Posted On: 09 MAR 2021 12:29PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 09, 2021

ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാനക്കുറവ് പരിഹരിക്കുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് 19-ാം പ്രതിവാര ഗഡുവായ 2,104 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. ഇതിൽ 2,103.95 കോടി രൂപ 7 സംസ്ഥാനങ്ങൾക്കും 0.05 കോടി രൂപ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമാണ് അനുവദിച്ചത്.

ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 96 ശതമാനവും സംസ്ഥാനങ്ങൾക്കും, നിയമ നിർമ്മാണ സഭകൾ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിക്കഴിഞ്ഞു. ഇതിൽ  97,242.03 കോടി രൂപ സംസ്ഥാനങ്ങൾക്കും, 8,861.97 കോടി രൂപ നിയമ നിർമ്മാണ സഭകൾ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായാണ് നൽകിയത്.

സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.50 ശതമാനം അധിക വായ്പയെടുക്കാൻ നൽകിയ അനുമതി പ്രകാരം, പ്രത്യേക ജാലക സംവിധാനത്തിലൂടെ സ്വരൂപിച്ച ഫണ്ടുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 08.03.2021 വരെ കൈമാറിയതിന്റെ വിവരങ്ങൾ.

 
 
 
RRTN/SKY

(Release ID: 1703473) Visitor Counter : 171