പ്രധാനമന്ത്രിയുടെ ഓഫീസ്
“ആസാദി കാ അമൃത് മഹോത്സവ് ” ദേശീയ അനുസ്മരണ സമിതിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിനായി 5 തൂണുകളുടെ പട്ടിക തയ്യാറാക്കി
സനാതന ഭാരതത്തിന്റെ മഹത്വവും ആധുനിക ഇന്ത്യയുടെ തിളക്കവും ആഘോഷങ്ങളെ അടയാളപ്പെടുത്തണം: പ്രധാനമന്ത്രി
130 കോടി ഇന്ത്യക്കാരുടെ പങ്കാളിത്തം ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ കാതൽ : പ്രധാനമന്ത്രി
Posted On:
08 MAR 2021 4:42PM by PIB Thiruvananthpuram
ആസാദി കാ അമൃത് മഹോത്സവ് എന്ന സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിന്റെ അനുസ്മരണത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ സമിതി ഇന്ന് ആദ്യ യോഗം ചേർന്നു. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി പാനലിനെ അഭിസംബോധന ചെയ്തു. ദേശീയ സമിതിയിലെ വിവിധ അംഗങ്ങളായ ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മാധ്യമ വ്യക്തികൾ, ആത്മീയ നേതാക്കൾ, കലാകാരന്മാർ, ചലച്ചിത്ര വ്യക്തികൾ, കായിക വ്യക്തികൾ, മറ്റ് മേഖലകളിലെ പ്രമുഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ ദേശീയ സമിതി അംഗങ്ങളിൽ മുൻ രാഷ്ട്രപതി ശ്രീമതി. പ്രതിഭാ ദേവി സിംഗ് പാട്ടീൽ, മുൻ പ്രധാനമന്ത്രി ശ്രീ എച്ച്. ദേവഗൗഡ , ശ്രീ നവീൻ പട്നായിക്, ശ്രീ മല്ലികാർജുൻ ഖാർഗെ ശ്രീമതി. മീര കുമാർ, ശ്രീമതി. സുമിത്ര മഹാജൻ, ശ്രീ ജെ. പി. നദ്ദ, മൗലാന വാഹിദ്ദീൻ ഖാൻ തുടങ്ങിയവർ ഉൾപെടും. “ആസാദി കാ അമൃത് മഹോത്സവ” യുടെ ആസൂത്രണത്തിനും സംഘാട നത്തിനും സമിതി അംഗങ്ങൾ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. മഹോത്സവത്തിന്റെ വ്യാപ്തി കൂടുതൽ വികസിപ്പിക്കുന്നതിനായി അവർ നിർദ്ദേശങ്ങളും നൽകി. ഭാവിയിൽ ഇത്തരം കൂടുതൽ യോഗങ്ങൾ നടക്കുമെന്നും ഇന്ന് ലഭിച്ച നിർദ്ദേശങ്ങളും വിവരങ്ങളും പരിഗണിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
75 വർഷത്തെ സ്വാതന്ത്ര്യദിനം രാജ്യം ആഡംബരത്തോടും ഉത്സാഹത്തോടും കൂടി ആഘോഷിക്കുമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സമിതി അംഗങ്ങളിൽ നിന്ന് വരുന്ന പുതിയ ആശയങ്ങളെയും വൈവിധ്യമാർന്ന ചിന്തകളെയും അദ്ദേഹം പ്രശംസിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ മഹോത്സവം അദ്ദേഹം ഇന്ത്യയിലെ ജനങ്ങൾക്കായി സമർപ്പിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ ചൈതന്യം, രക്തസാക്ഷികൾക്കുള്ള ആദരാഞ്ജലി, ഇന്ത്യയെ സൃഷ്ടിക്കാനുള്ള അവരുടെ പ്രതിജ്ഞ എന്നിവ അനുഭവിക്കാവുന്ന 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെ ഉത്സവം അത്തരമൊരു ഉത്സവമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഉത്സവം സനാതന ഭാരതത്തിന്റെ മഹത്വത്തിന്റെ നേർക്കാഴ്ചയും ആധുനിക ഇന്ത്യയുടെ തിളക്കവും ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഉത്സവം ഋഷിമാരുടെ ആത്മീയതയുടെ വെളിച്ചവും നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവും ശക്തിയും പ്രതിഫലിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ 75 വർഷത്തെ നമ്മുടെ നേട്ടങ്ങൾ ലോകത്തിന് കാണിച്ചുകൊടുക്കുമെന്നും അടുത്ത 25 വർഷത്തേക്ക് പരിഹാരത്തിനുള്ള ഒരു ചട്ടക്കൂട് നാം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സങ്കൽപ്പവും ആഘോഷിക്കാതെ വിജയിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു സങ്കല്പം ആഘോഷത്തിന്റെ രൂപമാകുമ്പോൾ, പ്രതിജ്ഞകളും ദശലക്ഷക്കണക്കിന് പേരുടെ ഊർജ്ജവും കൂട്ടി ചേർക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 75 വർഷം ആഘോഷിക്കുന്നത് 130 കോടി ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെയാണ് നടത്തേണ്ടതെന്നും , ജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഘോഷം. ഈ പങ്കാളിത്തത്തിൽ 130 കോടി നാട്ടുകാരുടെ വികാരങ്ങളും നിർദ്ദേശങ്ങളും സ്വപ്നങ്ങളും ഉൾപ്പെടുന്നു.
75 വർഷത്തെ ആഘോഷത്തിനായി 5 പ്രമേയങ്ങൾ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. സ്വാതന്ത്ര്യസമരം, 75 ന്റെ ആശയങ്ങൾ, 75 ന്റെ നേട്ടങ്ങൾ, 75 ന്റെ പ്രവർത്തനങ്ങൾ, 75 ന്റെ പ്രതിജ്ഞ . ഇവയെല്ലാം 130 കോടി ഇന്ത്യക്കാരുടെ ആശയങ്ങളും വികാരങ്ങളും ഉൾക്കൊള്ളണം.
അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ കഥകളെ ബഹുമാനിക്കുകയും ജനങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും രാജ്യത്തെ പുത്രന്മാരുടെയും പെൺമക്കളുടെയും ത്യാഗം നിറഞ്ഞിരിക്കുന്നുവെന്നും അവരുടെ കഥകൾ രാജ്യത്തിന് പ്രചോദനത്തിന്റെ ഒരു ശാശ്വത ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗത്തിന്റെയും സംഭാവനകൾ നാം മുന്നിലെത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തലമുറകളായി രാജ്യത്തിനായി ചില മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവരുണ്ട്, അവരുടെ സംഭാവനയും ചിന്തയും ആശയങ്ങളും ദേശീയ ശ്രമങ്ങളുമായി സമന്വയിപ്പിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയെ അവർ ആഗ്രഹിച്ച ഉയരത്തിലേക്ക് ഉയർത്താനുള്ള ശ്രമമായിട്ടാണ് ഈ ചരിത്രമേളയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് രാജ്യം കൈവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചരിത്ര മഹത്ത്വത്തിന് അനുസൃതമായിട്ടായിരിക്കും ആഘോഷമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി .
(Release ID: 1703347)
Visitor Counter : 543
Read this release in:
Bengali
,
Assamese
,
Marathi
,
Odia
,
Telugu
,
Kannada
,
English
,
Urdu
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Tamil