നിതി ആയോഗ്
2020-21 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികയും ഡാഷ്‌ബോർഡും മാർച്ച് 10 ന് നീതി ആയോഗ് പുറത്തിറക്കും.
Posted On:
08 MAR 2021 3:09PM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 08, 2021
ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) സൂചികയെ സംബന്ധിക്കുന്ന മൂന്നാം പതിപ്പിന്റെ അവതരണം 2021 മാർച്ച് 10 ന് നീതി ആയോഗ് നിർവ്വഹിക്കും.
2018 ഡിസംബറിൽ സമാരംഭിച്ച ഈ സൂചിക രാജ്യത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള പ്രാഥമിക സംവിധാനമായി മാറിയിട്ടുണ്ട്.അതോടൊപ്പം സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരവും വളർത്തിയെടുത്തു.
നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്തിന്റെ സാന്നിധ്യത്തിൽ വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ 2020-21 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികയും ഡാഷ്‌ബോർഡും പുറത്തിറക്കും.
നീതി ആയോഗ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ഈ സൂചിക തയ്യാറാക്കുന്നത് പ്രാഥമിക പങ്കാളികളായ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളും യുഎൻ ഏജൻസികളും പ്രധാനപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളും ചേർന്നുള്ള വിപുലമായ കൂടിയാലോചനകളിലൂടെയാണ്.
2018-19 ലെ ആദ്യ പതിപ്പിൽ 13 ഉദ്ദേശ്യങ്ങൾ, 39 ലക്ഷ്യങ്ങൾ, 62 സൂചകങ്ങൾ എന്നിവയും രണ്ടാമത്തെ പതിപ്പിൽ 17 ഉദ്ദേശ്യങ്ങൾ, 54 ലക്ഷ്യങ്ങൾ, 100 സൂചകങ്ങൾ എന്നിവയിൽ നിന്നും ഇപ്പോൾ പുറത്തിറക്കുന്ന സൂചികയുടെ മൂന്നാം പതിപ്പിൽ 17 ഉദ്ദേശ്യങ്ങൾ, 70 ലക്ഷ്യങ്ങൾ,115 സൂചകങ്ങൾ എന്നിവ ഉൾപ്പെടുന്നു.
IE/SKY
(Release ID: 1703283)
Visitor Counter : 213