ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തുടനീളമായി 1.8 കോടിയിലധികം പേർക്ക് COVID19 വാക്സിൻ നൽകി

Posted On: 05 MAR 2021 11:31AM by PIB Thiruvananthpuram


ന്യൂഡൽഹി, മാർച്ച് 05, 2021

രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ നടപടിയുടെ ഭാഗമായി ഇന്ന് രാവിലെ 7 മണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം, 1.8 കോടി (1,80,05,503) പേർക്ക് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിന്റെ 48-മത് ദിവസമായ ഇന്നലെ (2021, മാർച്ച് 4) പതിനാലു ലക്ഷത്തിനടുത്ത് (13,88,170) ഡോസ് വാക്സിൻ നൽകി.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ 84.44% വും 6 സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിൽ, 16,838 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 8,998. രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ 2,616 പേർക്കും രോഗം സ്ഥിരീകരിച്ചു.

 

ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1.76 ലക്ഷം ആയി (1,76,319). ഇത് ആകെ രോഗബാധിതരുടെ 1.58 ശതമാനമാണ്.
 
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് നിരന്തരമായ ഇടിവ് കാണിക്കുന്നു. ഇന്ന് ഇത് 5.08% ആണ്. എട്ട് സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ (2.09%) പ്രതിവാര പോസിറ്റീവ് നിരക്ക് കാണിക്കുന്നു. അവയിൽ, മഹാരാഷ്ട്രയിൽ പ്രതിവാര പോസിറ്റീവ് നിരക്ക് 10.38% ആണ്.

 

കഴിഞ്ഞ 24 മണിക്കൂറിൽ 113 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിലെ 88.5 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 60 , പഞ്ചാബിൽ 15, കേരളത്തിൽ 14 പേരും മരിച്ചു.
 
RRTN/SKY


(Release ID: 1702683) Visitor Counter : 167