ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു

प्रविष्टि तिथि: 03 MAR 2021 12:03PM by PIB Thiruvananthpuram

.


ന്യൂഡൽഹി , മാർച്ച് 03, 2021



മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ 85.95% വും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്

 കഴിഞ്ഞ 24 മണിക്കൂറിൽ 14, 989 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ- 7,863. രണ്ടാം സ്ഥാനത്തുള്ള  കേരളത്തിൽ 2,938 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 മഹാരാഷ്ട്ര,പഞ്ചാബ്, ഗുജറാത്ത്,മധ്യപ്രദേശ്, ഡൽഹി,ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ചു  പുതിയ കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി .

 മഹാരാഷ്ട്രയിൽ മാത്രം ഈ ആഴ്ചയിൽ  16,012 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തു. ശതമാനടിസ്ഥാനത്തിൽ, പഞ്ചാബിൽ ഈയാഴ്ച 71.5 ശതമാനം വർദ്ധന രേഖപ്പെടുത്തി.

 ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,70,126 ആയി. ഇത് ആകെ രോഗബാധിതരുടെ 1.53 ശതമാനമാണ്.

 ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1.08 കോടി (1,08,12,044) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 13,123 പേർ രോഗം ഭേദമായി  ആശുപത്രി വിട്ടു.  

പുതിയ രോഗമുക്തരിൽ 86.58% ആറു സംസ്ഥാനങ്ങളിൽനിന്ന്. മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർ രോഗ മുക്തരായത്-6,332. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 3,512 പേർക്ക് രോഗം ഭേദമായി.

 കഴിഞ്ഞ 24 മണിക്കൂറിൽ 98 മരണം റിപ്പോർട്ട് ചെയ്തു.

 ഇതിലെ 88.78 ശതമാനവും നാല് സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ- 54. കേരളത്തിൽ 16 പേർ മരിച്ചു.

 രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ നടപടിയുടെ ഭാഗമായി ഇന്ന് രാവിലെ 7 മണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം 3,12,188 സെഷനുകളിലായി 1.56 കോടി (1,56,20,749) പേർക്ക് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിന്റെ 46-മത് ദിവസത്തിൽ (2021, മാർച്ച് 2 ) 7,68,730 ഡോസ് വാക്സിൻ നൽകി.

 

 

IE/SKY

 


(रिलीज़ आईडी: 1702196) आगंतुक पटल : 296
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Tamil , Telugu