ഭൗമശാസ്ത്ര മന്ത്രാലയം
ലക്ഷദ്വീപിലും പുതുച്ചേരിയിലും മറീൻ സ്പേഷ്യൽ പ്ലാനിംഗ് നടത്താൻ ഇന്ത്യയും നോർവേയും തമ്മിൽ ധാരണ
Posted On:
03 MAR 2021 12:01PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 03, 2021
അടുത്ത അഞ്ച് വർഷത്തേക്ക് സമുദ്ര മേഖലയിൽ, മറീൻ സ്പേഷ്യൽ പ്ലാനിംഗ് (എം.എസ്.പി.) രംഗത്ത് സംയുക്തമായി പ്രവർത്തിക്കാൻ ഇന്ത്യയും നോർവേയും തമ്മിൽ ധാരണ. ഇതിനായി, ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്ത ആദ്യത്തെ വിർച്വൽ പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിജയകരമായി നടന്നു. സമുദ്രത്തിലെ മാനുഷിക പ്രവർത്തനങ്ങൾ കാര്യക്ഷമവും, സുരക്ഷിതവും, സുസ്ഥിരവുമായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതി ഇരു രാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഊർജ്ജം, ഗതാഗതം, മത്സ്യബന്ധനം, അക്വാകൾച്ചർ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് ധാരണ. 2019 ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന് കീഴിലുള്ള ഇന്തോ-നോർവേ ഇന്റഗ്രേറ്റഡ് ഓഷ്യൻ ഇനിഷ്യറ്റീവ്ന്റെ ഭാഗമാണിത്. ലക്ഷദ്വീപിനെയും പുതുച്ചേരിയെയും പദ്ധതിയുടെ പ്രാരംഭ സൈറ്റുകളായി തെരഞ്ഞെടുത്തു.
തീരപ്രദേശങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സുസ്ഥിര സമുദ്ര വിഭവ വിനിയോഗ പദ്ധതികൾക്ക് പിന്തുണ നൽകാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ഭൗമശാസ്ത്ര മന്ത്രാലയത്തിനു (MoES) കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (NCCR) ആണ് ഇന്ത്യയ്ക്ക് വേണ്ടി സംരംഭം നടപ്പാക്കുന്നത്.
വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ വൻ വളർച്ചയ്ക്കുള്ള സാദ്ധ്യതകൾ കണക്കിലെടുത്താണ് പുതുച്ചേരിയെയും ലക്ഷദ്വീപിനെയും പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പദ്ധതി നടത്തിപ്പിനുള്ള പഠനവും ആസൂത്രണവും അടക്കമുള്ള പ്രാരംഭ നിക്ഷേപത്തിനായി പ്രതിവർഷം 8 മുതൽ 10 കോടി രൂപ വരെയാണ് കണക്കാക്കിയിരിക്കുന്നത്.
RRTN/SKY
(Release ID: 1702195)
Visitor Counter : 219