ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
മുസൂറിയിൽ ജി ഐ മഹോത്സവം
Posted On:
02 MAR 2021 4:12PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 02, 2021
കേന്ദ്ര ഗോത്രവർഗ്ഗ മന്ത്രാലയത്തിന് കീഴിലെ ട്രൈഫെഡ്, മുസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനും (എൽ ബി എസ് എൻ എ എ), കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി ചേർന്ന് 2021 മാർച്ച് നാല്, അഞ്ച് തീയതികളിൽ ജിഐ (ഭൗമ സൂചക) മഹോത്സവം സംഘടിപ്പിക്കുന്നു.
എൽ ബി എസ് എൻ എ എ പരിസരത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ നാല്പതോളം വിൽപനക്കാരുടെയും ഗോത്ര കരകൗശല വിദഗ്ധരുടെയും അംഗീകൃത ജിഐ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും.
ഐഎഎസ് പ്രോബേഷണർമാർക്കിടയിൽ ഭൗമസൂചിക ഉൽപ്പന്നങ്ങളെ പറ്റിയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പറ്റിയും ബോധവൽക്കരണം നടത്താനും അതിലൂടെ ഭാവിയിൽ അവരുടെ പ്രദേശത്തെ ജിഐ ഉത്പന്നങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിനും ആയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഓഫീസർ ട്രെയിനികൾക്ക് ഈ കരകൗശലത്തൊഴിലാളികളുമായി സംവദിക്കാനും വിവിധ പ്രദേശങ്ങൾക്കനുസൃതമായി ഉത്പാദന, ബ്രാൻഡിംഗ്, പാക്കേജിംഗ്, മാർക്കറ്റിംഗ് പ്ലാൻ വികസിപ്പിക്കാനും സഹായിക്കുന്ന ഒരു വേദി ആയിരിക്കും ഈ പരിപാടി.
മാർച്ച് നാലിന്, പത്മശ്രീ ഡോ രജനീ കാന്ത്, പരിശീലനത്തിനുള്ള ഐഎഎസ് ഓഫീസർമാർക്ക് ജിഐ ഉത്പന്നങ്ങളുടെ തൽസ്ഥിതി,nജിഐ ടാഗിങ് നടപടിൾ, ഭൗമസൂചിക പദവി ലഭിക്കുന്നത് ഗോത്രവിഭാഗത്തിലെ ഉത്പാദകരും വിദഗ്ധർരും നേരിടുന്ന വെല്ലുവിളികൾ എന്നിവയെ പറ്റി ക്ലാസ്സെടുക്കും.
2021 മാർച്ച് അഞ്ചിന്, എൽ ബി എസ് എൻ എ എയിൽ ട്രൈബ്സ് ഇന്ത്യ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യും. പോച്ചംപള്ളിയിലെ നെയ്ത്തുകാർ പരമ്പരാഗത ഇക്കട്ട് ജ്യാമിതീയ ശൈലിയിൽ നെയ്ത ട്രൈഫെഡ് ജാക്കറ്റുകളും പുറത്തിറക്കും. ഇതുകൂടാതെ സാംസ്കാരിക പ്രദർശനവും പാചക ഉത്സവവും സംഘടിപ്പിക്കുന്നുണ്ട്.
RRTN/SKY
(Release ID: 1701977)
Visitor Counter : 143