ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേരളം,മഹാരാഷ്ട്ര, പഞ്ചാബ്,കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു

Posted On: 01 MAR 2021 12:16PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 01, 2021

 മഹാരാഷ്ട്ര, കേരളം,പഞ്ചാബ്, കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന  വർധന തുടരുന്നു .  കഴിഞ്ഞ 24 മണിക്കൂറിൽ 15,510 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് -8,293. കേരളത്തിൽ 3,254 പേർക്കും രോഗം റിപ്പോർട്ട് ചെയ്തു.

പുതിയ രോഗികളിൽ 87.25 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ് . ഇന്ത്യയിലെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,68,627 ആയി. ഇത് ആകെ രോഗബാധിതരുടെ 1.52% ശതമാനമാണ് . ഇന്ത്യയിലെ ആകെ സജീവ കേസുകളിൽ 84% അഞ്ച് സംസ്ഥാനങ്ങളിൽ ആണ് .ഇതിൽ46.39% കേസുകൾ മഹാരാഷ്ട്രയിലും 29.49% കേസുകൾ കേരളത്തിലുമാണ് .

 കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി   1,43,01,266  വാക്സിൻ ഡോസുകൾ ഇതുവരെ 2,92,312 സെഷനുകളിലായി നൽകി. 60 വയസിനു മുകളിൽ ഉള്ളവർക്കും 45 വയസ്സിന്  മുകളിൽ പ്രായമുള്ള മറ്റു  രോഗങ്ങൾ ഉള്ളവർക്കുമായുള്ള  കോവിഡ് 19 വാക്സിനേഷൻ രണ്ടാം ഘട്ടത്തിനു ഇന്ന് തുടക്കമായി .

ഇതിനായി രജിസ്ട്രേഷന്റെ ലളിതമായ ഒരു പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നു, അതിലൂടെ ഗുണഭോക്താക്കൾക്ക് മുൻ‌കൂട്ടി രജിസ്ട്രേഷൻ, ഓൺ-സൈറ്റ് രജിസ്ട്രേഷൻ അല്ലെങ്കിൽ സൗകര്യപ്രദമായ കോഹോർട്ട് രജിസ്ട്രേഷൻ എന്നിവയ്ക്കുള്ള ഓപ്ഷൻ ലഭിക്കും.വാക്സിനേഷനായുള്ള രജിസ്ട്രേഷനെക്കുറിച്ചും അപ്പോയിന്റ്‌മെന്റിനെ കുറിച്ചുമുള്ള വിവരങ്ങൾക്കായി ഗുണഭോക്താക്കൾ ഈ യൂസർ  ഗൈഡ് റഫർ ചെയ്യാൻ  നിർദ്ദേശിക്കുന്നു


https://www.mohfw.gov.in/pdf/UserManualCitizenRegistration&AppointmentforVaccination.pdf

 സ്വകാര്യ ആശുപത്രികളുടെയെല്ലാം പട്ടിക ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ദേശീയ ഹെൽത്ത് അതോറിറ്റിയുടെയും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .അതിനായി ക്ലിക്ക് ചെയ്യുക :

 a) https://www.mohfw.gov.in/pdf/CGHSEmphospitals.xlsx       
    b) https://www.mohfw.gov.in/pdf/PMJAYPRIVATEHOSPITALSCONSOLIDATED.xlsx

ആകെ രോഗമുക്തരുടെ എണ്ണം 1.07 കോടി(1,07,86,457) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 11,288 രോഗികൾ ആശുപത്രി വിട്ടു. പുതുതായി രോഗമുക്തരായവരിൽ  85.07% ആറ് സംസ്ഥാനങ്ങളിൽ നിന്നും. കേരളത്തിലാണ് രോഗമുക്തരുടെ എണ്ണം കൂടുതൽ -4,333. മഹാരാഷ്ട്രയിൽ3,753  പേരും രോഗമുക്തി നേടി.

  കഴിഞ്ഞ 24 മണിക്കൂർ 106 മരണം റിപ്പോർട്ട് ചെയ്തു.   ഇതിൽ  86.79% അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 62. കേരളത്തിൽ 15 , പഞ്ചാബിൽ 11 പേരും കഴിഞ്ഞ 24 മണിക്കൂറിൽ  കോവിഡ് മൂലം   മരണപ്പെട്ടു.

 

 

IE/SKY


(Release ID: 1701674) Visitor Counter : 242