വാണിജ്യ വ്യവസായ മന്ത്രാലയം

FICCI ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയെ കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിസംബോധന ചെയ്തു

Posted On: 26 FEB 2021 2:02PM by PIB Thiruvananthpuram
പുതിയ ദേശീയ വിദ്യാഭ്യാസ നയം, നൂതനാശയ രൂപീകരണം, സംരംഭകത്വം, ശേഷി വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതായി വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ. ഫിക്കി  ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയെ അഭിസംബോധന ചെയ്ത അദ്ദേഹം, വിദ്യാഭ്യാസ നയം ഇന്ത്യയെ  ലോകത്തിന്റെ വിജ്ഞാന തലസ്ഥാനമായി മാറ്റിമറിക്കും എന്ന പ്രതീക്ഷയും പങ്കുവച്ചു.
 
രാജ്യത്തെ IIT കൾ, IIM കൾ എന്നിവയ്ക്ക് പുറമെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വികസിത രാഷ്ട്രങ്ങളിലെ വിദ്യാർഥികൾ എത്തുന്ന തരത്തിൽ ഇന്ത്യൻ വിദ്യാഭ്യാസരംഗം മുന്നേറേണ്ടതുണ്ട് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും നാം ഒന്ന് എന്ന് ചിന്ത ഉൾക്കൊണ്ടുകൊണ്ട് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ലോകത്തെ 7 ബില്യൻ പൗരന്മാർക്കായി പ്രത്യേക മാർഗരേഖ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു 
 
ഭാവിയിലെ വെല്ലുവിളികളെ പ്രതിരോധിക്കാനും ദാരിദ്ര്യം തുടച്ചു നീക്കാനും പ്രാപ്തിയുള്ള ഒരു രാഷ്ട്ര നിർമ്മിതിക്കായി വിദ്യാലയങ്ങളും അധ്യാപകരും നൽകുന്ന സംഭാവനയെ കേന്ദ്രമന്ത്രി പ്രകീർത്തിച്ചു.

*** 

 
RRTN


(Release ID: 1701095) Visitor Counter : 97