വാണിജ്യ വ്യവസായ മന്ത്രാലയം
ഫാർമസ്യൂട്ടിക്കൽ-മെഡിക്കൽ ഉപകരണ മേഖലയിലെ ആറാമത് അന്താരാഷ്ട്ര കോൺഫറൻസിനെ മന്ത്രി ശ്രീ പിയുഷ് ഗോയൽ അഭിസംബോധന ചെയ്തു
Posted On:
25 FEB 2021 2:10PM by PIB Thiruvananthpuram
ഗുണമേന്മ, സൗകര്യങ്ങൾ, ഉയർന്ന ഗുണനിലവാരം ഉറപ്പാക്കൽ എന്നിവയിൽ ഏറ്റവും മികച്ച മാതൃകകൾ സ്വീകരിക്കാൻ ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ, ആരോഗ്യരക്ഷാ മേഖലയോട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആഹ്വാനം ചെയ്തു.
രാജ്യത്തിന് മികച്ച ഉത്പാദന പ്രവർത്തന രീതികൾ ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ മേഖലയുമായി ബന്ധപ്പെട്ട ആറാമത് അന്താരാഷ്ട്ര കോൺഫറൻസിനെ മന്ത്രി അഭിസംബോധന ചെയ്തു. മികച്ച ഉൽപാദന പ്രവർത്തന-നിയന്ത്രണ രീതികൾ, സംവിധാനങ്ങൾ, സർട്ടിഫിക്കേഷൻ, അംഗീകാരം എന്നിവ പുരോഗതിക്ക് സഹായിക്കുമെന്നും വില കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണ സംരംഭത്തിലൂടെ ലോകത്തിന് ഇന്ന് ചെലവ് കുറഞ്ഞ സാർവത്രിക പരിഹാരമാണ് (CURE- Cost-effective Universal solution through Research and Enterprise) ആവശ്യം. കോവിഡ്-19 കാലയളവിൽ കൂടുതൽ രാജ്യങ്ങൾക്ക് തുല്ല്യമായി ഔഷധങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഒരു നിർദ്ദേശം, TRIPS കൗൺസിൽ വഴി ലോക വ്യാപാര സംഘടനയുടെ മുന്നിൽ 2020 ഒക്ടോബറിൽ അവതരിപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ഇന്ത്യയും മുൻനിരയിലുണ്ടായിരുന്നു. ഇപ്പോൾ 57 ലോക വ്യാപാര സംഘടന അംഗങ്ങൾ നമ്മെ ഇതിൽ പിന്തുണക്കുന്നതായി മന്ത്രി പറഞ്ഞു. TRIPS കൗൺസിലിലെ ഇന്ത്യയുടെ നിർദേശത്തിന് ഔഷധ മേഖലയുടെ പിന്തുണ ആവശ്യപ്പെട്ട അദ്ദേഹം, ഇത് മഹാമാരി പ്രതിസന്ധിയിൽ നിന്നും ലോകത്തിന് വളരെ വേഗം പുറത്ത് കടക്കാൻ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
***
RRTN
(Release ID: 1700794)
Visitor Counter : 210