വ്യോമയാന മന്ത്രാലയം

വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട  പാർലമെന്റ് അംഗങ്ങളുടെ കൂടിയാലോചന സമിതി യോഗം നടന്നു.

Posted On: 19 FEB 2021 4:16PM by PIB Thiruvananthpuramന്യൂഡൽഹി , ഫെബ്രുവരി 19,2021   വ്യോമയാന മന്ത്രാലയവുമായി   ബന്ധപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ കൂടിയാലോചന സമിതി യോഗം ഇന്നലെ നടന്നു. വ്യോമയാന സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി യോഗത്തിൽ  ആധ്യക്ഷ്യം വഹിച്ചു.

 രാജ്യത്തെ ജനങ്ങളുടെയും വ്യോമയാന മേഖലയുടെയും പുരോഗതി ലക്ഷ്യമിട്ട് മഹാമാരി കാലത്ത് മന്ത്രാലയം സ്വീകരിച്ച വിവിധ നടപടികൾ ശ്രീ.പുരി പാർലമെന്റ് അംഗങ്ങൾക്ക് മുൻപിൽ വിശദീകരിച്ചു. ടിക്കെറ്റ്  നിരക്കുകൾ നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി പ്രത്യേക പരിധികൾ ഏർപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

 ആഭ്യന്തര വ്യോമഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി,  നിലവിൽ  ഇത് പ്രതിദിനം  മൂന്നുലക്ഷം യാത്രക്കാർ എന്ന തോതിൽ ആണെന്നും വ്യക്തമാക്കി


 സമ്മർ ഷെഡ്യൂൾ കാലത്ത് ആഭ്യന്തര യാത്രികരുടെ എണ്ണത്തിൽ   വർധന ഉണ്ടാകുന്ന സാഹചര്യം പരിഗണിച്ച്, ടിക്കറ്റ്നിരക്കുകൾ അടക്കമുള്ളവയിൻ  മേലുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ ഇടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

 RCS-UDAN പദ്ധതിക്ക് കീഴിൽ നാലു വട്ട ലേല നടപടികൾ പൂർത്തീകരിച്ചതായും, 700 ലേറെ പാതകൾക്ക് അനുമതി നൽകിയതായും, മുന്നൂറിലേറെ പാതകൾ പ്രവർത്തനസജ്ജമായ തായും ശ്രീ പുരി അറിയിച്ചു

 രാജ്യത്തെ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം,പുതിയ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാക്കൽ, നിലവിലുള്ളവയുടെ ശേഷി വർദ്ധിപ്പിക്കൽ എന്നിവ സംബന്ധിച്ച  തങ്ങളുടെ നിർദേശങ്ങൾ  പാർലമെന്റ് അംഗങ്ങൾ യോഗത്തിൽ പങ്കുവെച്ചു

 

 

IE/SKY(Release ID: 1699424) Visitor Counter : 30