വ്യോമയാന മന്ത്രാലയം

ഡ്രോണുകൾ ഉപയോഗിക്കാൻ കാർഷിക & കർഷക ക്ഷേമ മന്ത്രാലയത്തിന് അനുമതി

Posted On: 19 FEB 2021 2:20PM by PIB Thiruvananthpuram



ന്യൂ ഡൽഹി , ഫെബ്രുവരി 19,2021


 റിമോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് നിയന്ത്രിക്കുന്ന വ്യോമ സംവിധാനം (RPAS) ഉപയോഗിക്കാൻ കേന്ദ്ര കാർഷിക & കർഷക ക്ഷേമ മന്ത്രാലയത്തിന്, വ്യോമയാന മന്ത്രാലയവും, വ്യോമയാന ഡയറക്ടർ ജനറലും നിബന്ധനകളോട് കൂടിയ  അനുമതി നൽകി.

 പ്രധാനമന്ത്രി ഫസൽ ബീമാ പദ്ധതിയുടെ  (PMFBY) ഭാഗമായി   ഓരോ ഗ്രാമ പഞ്ചായത്തിലെയും വിളവെടുപ്പ്  അവലോകനത്തിനായി രാജ്യത്തെ 100 ജില്ലകളിലെ കാർഷിക മേഖലകളിൽ ഡ്രോൺ ഉപയോഗിച്ച് റിമോട്ട് സെൻസിങ് മുഖേനെ വിവരശേഖരണം നടത്തുന്നതിനാണ് അനുമതി.

അനുമതിപത്രം പുറത്തിറക്കിയ തീയതിക്ക് ഒരു വർഷം വരെയോ, ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം പ്രവർത്തനസജ്ജമാകുന്നതോ വരെയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്

 എന്നാൽ ഇത് സംബന്ധിച്ച എല്ലാ നിയന്ത്രണങ്ങളും നിബന്ധനകളും പാലിച്ചാൽ മാത്രമേ ഇളവ് ലഭ്യമാകൂ. ഇതിൽ ഏതെങ്കിലും വീഴ്ചവരുത്തുന്ന സാഹചര്യത്തിൽ ഇളവ് പിൻവലിക്കുന്നതും, തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്  

 ഇത് സംബന്ധിച്ച പൊതു നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക  .

 
https://static.pib.gov.in/WriteReadData/specificdocs/documents/2021/feb/doc202121901.pdf

 

IE/SKY

 



(Release ID: 1699399) Visitor Counter : 175