പ്രധാനമന്ത്രിയുടെ ഓഫീസ്
പത്ത് അയല്‍രാജ്യങ്ങളുമായി കോവിഡ് -19 മാനേജ്‌മെന്റ്: അനുഭവങ്ങള്‍, മികച്ച സമ്പ്രദായങ്ങളള്‍ മുന്നോട്ടുള്ള വഴി' - ശില്പശാലയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമായി പ്രത്യേക വിസ പദ്ധതി മേഖലാ എയര്‍ ആംബുലന്‍സ് കരാര്‍ തുടങ്ങിയ നിര്‍ദ്ദേശിച്ചു.
Posted On:
18 FEB 2021 4:33PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ഇന്ന് അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, പാകിസ്ഥാന്‍, സെഷല്‍സ്, ശ്രീലങ്ക എന്നിവിടങ്ങളിലേയും ഇന്ത്യയിലെയും ആരോഗ്യ ഉദ്യോഗസ്ഥര്‍ വിദഗ്ധര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ശില്പശാലയെ അഭിസംബോധന ചെയ്തു. കോവിഡ് -19 മാനേജ്‌മെന്റ്: അനുഭവങ്ങള്‍, മികച്ച സമ്പ്രദായങ്ങളള്‍ മുന്നോട്ടുള്ള വഴി' എന്നതായിരുന്നു ശില്പശാലയുടെ വിഷയം.
പകര്‍ച്ചവ്യാധിയുടെ സമയത്ത് ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഈ രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍ ഏകോപിതമായി സഹകരിച്ച രീതിയെ പ്രധാനമന്ത്രി പ്രശംസിച്ചു.
മഹാമാരിയെ ചെറുക്കുന്നതിനും വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള അടിയന്തിര ചെലവുകള്‍ക്കായി കോവിഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ട് സൃഷ്ടിച്ചതായി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു - മരുന്നുകള്‍, പിപിഇ കിറ്റുകള്‍, പരിശോധന ഉപകരണങ്ങള്‍, അണുബാധ നിയന്ത്രണം, മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം എന്നീ മേഖലകളിലെ മികച്ച അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടതും പാഠങ്ങള്‍ ഉള്‍ക്കൊണ്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സഹകരണത്തിന്റെ ഈ മനോഭാവമാണ് ഈ മഹാമാരിയില്‍ നിന്ന് എടുക്കാവുന്ന ഒരു മൂല്യവത്തായ കാര്യം. നമ്മുടെ തുറന്ന മനസ്സും ദൃഢനിശ്ചയവും വഴി ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നേടാന്‍ നമുക്ക് കഴിഞ്ഞു. ഇത് പ്രശംസിക്കപ്പെടേണ്ടതാണ്. ഇന്ന്, നമ്മുടെ മേഖലയുടെയും ലോകത്തിന്റെ തന്നെയും പ്രതീക്ഷകള്‍ കേന്ദ്രീകരിക്കുന്നത് വാക്‌സിനുകള്‍ വേഗത്തില്‍ വിന്യസിക്കുന്നതിലാണ്.. ഇതിലും നാം അതുപോലുള്ള സഹകരണ മനോഭാവം നിലനിര്‍ത്തണം' പ്രധാനമന്ത്രി പറഞ്ഞു.
അഭിലാഷം കൂടുതല്‍ ഉയര്‍ത്താന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, നമ്മുടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വേണ്ടി ഒരു പ്രത്യേക വിസ പദ്ധതി സൃഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ചു, ആരോഗ്യ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി ഒരു പ്രത്യേക വിസ പദ്ധതി ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് പരിഗണിച്ച് കൂടെ എന്ന് പ്രധാനമന്ത്രി ചോദിച്ചു.
അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നതിനായി ഒരു മേഖല കരാര്‍ ഏകോപിപ്പിക്കാന്‍ നമ്മുടെ സിവില്‍ വ്യോമയാന മന്ത്രാലയങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മേഖലയിലെ ജനങ്ങളില്‍ കോവിഡ് 19 വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും പഠിക്കുന്നതിനുമായി ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കണമെന്നും ഭാവിയില്‍ മഹാമാരി തടയുന്നതിനായി സാങ്കേതികവിദ സഹായത്തോടെയുള്ള സാംക്രമിക രോഗശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മേഖലാ ശൃംഖല സൃഷ്ടിക്കണമെന്നുമുള്ള നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വച്ചു.
കോവിഡ് 19 നപ്പുറം എന്നതിനപ്പുറം, വിജയകരമായ പൊതുജനാരോഗ്യ നയങ്ങളും പദ്ധതികളും പങ്കിടാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആയുഷ്മാന്‍ ഭാരത്, ജന്‍ ആരോഗ്യ പദ്ധതികള്‍ ഈ മേഖലയെ സംബന്ധിച്ചിടത്തോളം ഉപയോഗപ്രദമായ പഠനമായിരിക്കുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
'ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണെങ്കില്‍, ദക്ഷിണേഷ്യയിലെ രാജ്യങ്ങളും ഇന്ത്യന്‍ മഹാസമുദ്ര ദ്വീപ് രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സമന്വയമില്ലാതെ അത് സാധ്യമകില്ല. മഹാമാരിയുടെ സമയത്ത് നിങ്ങള്‍ കാണിച്ച പ്രാദേശിക ഐക്യദാര്‍ഢ്യംഅത്തരം സംയോജനം സാധ്യമാണെന്ന് തെളിയിച്ചിട്ടുണ്ട്'.
പ്രധാനമന്ത്രി ഉപസംഹരിച്ചു.
(Release ID: 1699250)
Visitor Counter : 191
Read this release in:
Marathi
,
Tamil
,
Telugu
,
Odia
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Kannada