രാഷ്ട്രപതിയുടെ കാര്യാലയം

പ്രസിഡന്റ്എസ്റ്റേറ്റിലെ നവീകരിച്ച ഫുട്ബോൾ മൈതാനവും ബാസ്ക്കറ്റ് ബോൾ കോർട്ടും രാഷ്ട്രപതി രാംനാഥ് കോവിന്ദ്  ഉദ്ഘാടനം ചെയ്തു 

प्रविष्टि तिथि: 16 FEB 2021 3:38PM by PIB Thiruvananthpuram

 


 പ്രസിഡന്റ്എസ്റ്റേറ്റിലെ നവീകരിച്ച ഫുട്ബോൾ മൈതാനവും, ബാസ്ക്കറ്റ് ബോൾ കോർട്ടും രാഷ്ട്രപതി രാംനാഥ് കോവിന്ദ്  ഇന്ന് ( 2021 ഫെബ്രുവരി 16  )
ഉദ്ഘാടനം ചെയ്തു 

 ന്യൂഡൽഹിയിലെ വികാസ്പുരി യിലെ മൈ എയ്ഞ്ചൽസ് അക്കാദമിയിലെ 
 വിദ്യാർഥികളുടെ ഫുട്ബോൾ  പ്രദർശന മത്സരവും ചടങ്ങിന്റെ  ഭാഗമായി നടന്നു 

 സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾക്കായുള്ള ട്രസ്റ്റാണ് മൈ ഏഞ്ചൽസ് അക്കാദമി 


 രാഷ്ട്രപതി ഭവനിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ്  ഈ അത്യാധുനിക കായിക സംവിധാനങ്ങൾ  സജ്ജമാക്കിയിരിക്കുന്നത് .  പ്രസിഡൻസ് സെക്രട്ടറിയേറ്റ് ഹീറോസ്, ഹൗസ് ഹോൾഡ് യങ്സ്, PBG വാരിയേഴ്സ്, ആർമി ഗാർഡ് ഡെയർ ഡെവിൾസ്, ഡൽഹി പോലീസ്  സ്റ്റാൾവേർട്സ് എന്നീ അഞ്ച് ടീമുകൾ അണിനിരക്കുന്ന ഒരു വകുപ്പ് തല ഫുട്ബോൾ ടൂർണമെന്റ്നും  ഇന്ന് തുടക്കമാകും. രാഷ്ട്രപതി ഭവനിലെ ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ കായിക പരിപാടികളിൽ പങ്കെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്


(रिलीज़ आईडी: 1699005) आगंतुक पटल : 227
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Tamil , Telugu