വാണിജ്യ വ്യവസായ മന്ത്രാലയം

ഇ - വാണിജ്യ മേഖലയുടെ നിയന്ത്രണം

Posted On: 12 FEB 2021 12:32PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി, ഫെബ്രുവരി 12,2021

 

 

ഇ - വാണിജ്യ സംവിധാനം വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ആണ് പ്രവർത്തിക്കുന്നത്   എന്നത് പരിഗണിക്കുമ്പോൾ, വ്യത്യസ്തമായ നിയമങ്ങളും നിയന്ത്രണങ്ങളും വിവിധ മേഖലകളിലായി ഇത്തരം വാണിജ്യ പ്രവർത്തനങ്ങളെ  കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുന്നു  എന്ന് കാണാനാകും.

 

 ഉപഭോക്തൃ സംരക്ഷണ നിയമം 2019, ധന നിയമം 2020, വിവരസാങ്കേതികവിദ്യാ നിയമം 2000, വിദേശ ഇടപാട്  നിർവ്വഹണ  നിയമം 2000, 2002ലെ കോമ്പറ്റീഷൻ നിയമം എന്നിവ ഇതിൽ പ്രധാനപ്പെട്ട ചില നിയമങ്ങൾ ആണ് 

 

 

 ഒരു നിയന്ത്രണ ചട്ടക്കൂട് സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട 2002ലെ കോമ്പറ്റീഷൻ നിയമം, സുതാര്യമായ മത്സര സംവിധാനങ്ങൾക്ക് ഭീഷണിയാകുന്ന മോശം പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാൻ അവസരമൊരുക്കുന്നു. നിയമത്തിലെ മത്സര വിരുദ്ധ കരാറുകൾ സംബന്ധിച്ച മൂന്നാം ഭാഗത്തിലെ വ്യവസ്ഥകളും, തങ്ങളുടെ പ്രത്യേക ആധിപത്യ  നില ( ഡോമിനന്റ്  പൊസിഷൻ ) ദുരുപയോഗപ്പെടുത്തുന്നതിനെതിരായ നാലാം ഭാഗവും ഇ - വാണിജ്യ സംവിധാനങ്ങൾക്കും സംരംഭങ്ങൾക്കും  ബാധകമാണ് 

 

 നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്ന രാജ്യത്തെ ഇ  -വാണിജ്യ കമ്പനികളും സംവിധാനങ്ങളും 2019ലെ  വിദേശ ഇടപാട് നിർവഹണ നിയമമനുസരിച്ച് നിലവിൽ നിയന്ത്രിക്കപ്പെടുന്നുണ്ട്.  

 

 ഇ - വാണിജ്യ സംരംഭങ്ങൾക്ക് എതിരായ  ഇന്ത്യ വ്യാപാരി കോൺഫെഡറേഷന്റെ  (CAIT) ആക്ഷേപങ്ങൾ കേന്ദ്രസർക്കാറിനു ലഭിച്ചിരുന്നു. 1999ലെ വിദേശ ഇടപാട് നിർവഹണ നിയമത്തിന് കീഴിൽ , ഇവ സംബന്ധിച്ച ആക്ഷേപങ്ങൾ  അന്വേഷിക്കാനുള്ള അധികാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിക്ഷിപ്തമാണ്. ആയതിനാൽ ഇത് സംബന്ധിച്ച ആവശ്യമായ നിർദ്ദേശങ്ങൾ ഇഡി ക്ക്  കൈമാറുകയും,  ED അന്വേഷണത്തിന് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

 

ഇ - വാണിജ്യ വെബ്സൈറ്റുകൾ ആയ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ വഴി നടത്തുന്ന പണമിടപാടുകൾക്ക് പ്രത്യേക ഇളവുകളും, ക്യാഷ് ബാക്ക്കളും നൽകുന്നതിൽ  രാജ്യത്തെ ബാങ്കുകൾ പക്ഷപാതപരമായ നിലപാടുകൾ സ്വീകരിച്ചിരുന്നു എന്നും CAIT പരാതിപ്പെട്ടിരുന്നു. ഇത് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, പരിശോധിച്ചുവരികയാണ് 

 

 

 ഫ്ലിപ്കാർട്ടും, ആദിത്യ  ബിർള  ഫാഷൻ ആൻഡ് റീട്ടെയിലും തമ്മിലുണ്ടായ ഇടപാടിൽ  നേരിട്ടുള്ള വിദേശ നിക്ഷേപ നയം, FEMA എന്നിവ ലംഘിക്കപ്പെട്ടതായ ആരോപണത്തിൽ മേൽ RBI യോ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റോ  ഇതുവരെ ഒരു അന്വേഷണവും  ആരംഭിച്ചിട്ടില്ല.

 

 വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ  ചുമതലയുള്ള സഹമന്ത്രി ശ്രീ സോം പ്രകാശ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

 

IE/SKY

 



(Release ID: 1697485) Visitor Counter : 164