റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ഇന്ത്യയുടെ ആദ്യ പ്രകൃതി വാതക (സി‌എൻ‌ജി) ട്രാക്ടർ ശ്രീ ഗഡ്കരി നാളെ പുറത്തിറക്കും; സി‌എൻ‌ജി ട്രാക്ടറുകൾ ഉപയോഗിക്കുന്നതിലൂടെ   കർഷകർക്ക്  ഇന്ധനച്ചെലവിൽ പ്രതിവർഷം ഒരു ലക്ഷം രൂപ വരെ ലാഭിക്കാം.

Posted On: 11 FEB 2021 2:03PM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 11, 2021



ഡീസലിൽ നിന്നും പ്രകൃതി വാതകത്തിലേക്ക് (സിഎൻജി) പരിവർത്തനം ചെയ്ത ഇന്ത്യയിലെ ആദ്യ ട്രാക്ടർ കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി  നിതിൻ ഗഡ്കരി നാളെപുറത്തിറക്കും.റോമാറ്റ് ടെക്നോ സൊല്യൂഷനും ടോമാസെറ്റോ അഷില്ലെ ഇന്ത്യയും സംയുക്തമായി പ്രകൃതി വാതകത്തിലേക്ക് നടത്തിയ ഈ പരിവർത്തനം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകും

.കേന്ദ്രമന്ത്രിമാരായ ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ നരേന്ദ്ര സിംഗ് തോമർ, ശ്രീ പരിഷോത്തം രൂപാല, ശ്രീ വി കെ സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.പ്രതിവർഷം ഒരു ലക്ഷത്തിലധികം രൂപ ഇന്ധനച്ചെലവിൽ ലാഭിക്കാനാകും എന്നതാണ് കർഷകർക്ക്  ഇത് മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട നേട്ടം. ഉപജീവനം  മെച്ചപ്പെടുത്താൻ ഇത് കർഷകരെ സഹായിക്കും.


സി‌എൻ‌ജിയിലേക്കുള്ള പരിവർത്തനം കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ ഇവയാണ്:

*കാർബണും, മലിനീകരണത്തിനു കാരണമാകുന്ന മറ്റ് ഘടകങ്ങളും വളരെ കുറഞ്ഞ തോതിൽ അടങ്ങിയിരിക്കുന്നതിനാൽ ശുദ്ധമായ ഇന്ധനമാണ് സി‌എൻ‌ജി.

*ഇതിൽ ലെഡിന്റെ അംശം തീരെ അടങ്ങിയിട്ടില്ലാത്തതിനാൽ സാമ്പത്തികമായി ലാഭകരവും, മറ്റ് ചേരുവകളുടെ കലർപ്പില്ലാത്തതിനാൽ എഞ്ചിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.പതിവ് അറ്റകുറ്റപ്പണികൾ  താരതമ്യേന കുറവാണ്.

*പെട്രോൾ വിലയിൽ ഏറ്റക്കുറച്ചിലുകൾ സാധാരണമാണ്.എന്നാൽ സി‌എൻ‌ജി വില സ്ഥിരതയാർന്നതും  കുറവുമാണ്; സി‌എൻ‌ജി വാഹനങ്ങളുടെ ശരാശരി മൈലേജ് ഡീസൽ / പെട്രോൾ വാഹനങ്ങളേക്കാൾ കൂടുതലാണ്.

*സി‌എൻ‌ജി ടാങ്കുകളിൽ ദൃഢമായ  മുദ്രയുള്ളതിനാൽ‌ സുരക്ഷിതമാണ്.ഇത് ഇന്ധനം നിറയ്ക്കുമ്പോഴും  ചോർച്ചയുണ്ടാകുമ്പോഴും  സ്ഫോടന സാധ്യത കുറയ്ക്കുന്നു.

*ലോകമെമ്പാടും 12 ദശലക്ഷത്തിലധികം  വാഹനങ്ങൾ ഭാവിയുടെ ഇന്ധനമായ പ്രകൃതിവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്നു. കൂടുതൽ കമ്പനികളും മുനിസിപ്പാലിറ്റികളും ദിനം തോറും സി‌എൻ‌ജി പ്രസ്ഥാനത്തിൽ അണിചേരുന്നു.

*ബയോ-സി‌എൻ‌ജി ഉൽ‌പാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായി ധാന്യം കൊയ്തശേഷം അവശേഷിക്കുന്ന തണ്ടുകൾ ഉപയോഗിക്കാമെന്നതിനാൽ ഇത് മാലിന്യത്തെ സമ്പത്താക്കി മാറ്റുന്നു. അതാത് പ്രദേശത്തെ ബയോ-സി‌എൻ‌ജി ഉത്‌പാദക യൂണിറ്റുകൾക്ക് അവ വിൽക്കുന്നതിലൂടെ കർഷകർക്ക്  പണം സമ്പാദിക്കാൻ സാധിക്കും.

ട്രാക്ടർ സി‌എൻ‌ജിയിലേക്ക് പരിവർത്തനം ചെയ്യുന്നതുകൊണ്ട് കർഷകർക്കുള്ള  കൂടുതൽ നേട്ടങ്ങൾ ഇവയാണ്:

*ഡീസൽ കൊണ്ട് പ്രവർത്തിപ്പിക്കുന്ന എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രകൃതി വാതകത്തിലേക്ക് പരിവർത്തനം ചെയ്ത എഞ്ചിനുകൾ  കൂടുതൽ കാര്യക്ഷമമാണ്.

*ഡീസലിനെ അപേക്ഷിച്ച് മലിനീകരണ തോത്  70% കുറയുന്നു.

*നിലവിലെ ഡീസൽ വില ലിറ്ററിന് 77.43  രൂപയും സി‌എൻ‌ജി വില കിലോഗ്രാമിന്  42 രൂപയും ആയിരിക്കെ ഇന്ധനച്ചെലവിൽ 50% വരെ ലാഭിക്കാൻ ഇത് കർഷകരെ സഹായിക്കും.  

 

IE/SKY



(Release ID: 1697132) Visitor Counter : 171