പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക സുസ്ഥിര വികസന ഉച്ചകോടി 2021 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനായി കാലാവസ്ഥാ നീതിക്ക് പ്രധാനമന്ത്രിയുടെ ഊന്നല്‍.
ജിഡിപിയ്ക്ക് അനുസൃതമായ പുറന്തള്ളതില്‍ തീവ്രത 2005 ലെ നിലവാരത്തില്‍ നിന്ന് 33 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാന്‍ നാം പ്രതിജ്ഞാബദ്ധര്‍- പ്രധാനമന്ത്രി
Posted On:
10 FEB 2021 8:49PM by PIB Thiruvananthpuram
2021 ലെ ലോക സുസ്ഥിര വികസന ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 'നമ്മുടെ പൊതു ഭാവി പുനര്‍നിര്‍വചിക്കുക: എല്ലാവര്‍ക്കും സുരക്ഷിതവും അപായരഹിതവുമായ അന്തരീക്ഷം'' എന്നതാണ് ഉച്ചകോടിയുടെ വിഷയം.
ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ടെറിയെ (ടിഇആര്‍ഐ)യെ അഭിനന്ദിക്കുകയും ഈ ഗതിവേഗം നിലനിര്‍ത്തുന്നതിന് ആഗോളതലത്തിലുള്ള വേദികള്‍ ഇന്നത്തെ കാലത്തിനും ഭാവിയ്ക്കും പ്രധാനമാണെന്നും പറഞ്ഞു. വരുംകാലങ്ങളില്‍ മാനവികതയുടെ ഭാവി സഞ്ചാരത്തിന്റെ പുരോഗതി എങ്ങനെയുണ്ടാകുമെന്ന് രണ്ട് കാര്യങ്ങള്‍ നിര്‍വചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാമത്തേത് നമ്മുടെ ജനങ്ങളുടെ ആരോഗ്യമാണ്. രണ്ടാമത്തേത് നമ്മുടെ ഭൂമിയുടെ ആരോഗ്യം; രണ്ടും പരസ്പരബന്ധിതമാണ്.
ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കാനാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാം നേരിടുന്ന വെല്ലുവിളിയുടെ വ്യാപ്തി പരക്കെ അറിയാവുന്നതാണ്. പക്ഷേ, പരമ്പരാഗത സമീപനങ്ങള്‍ക്ക് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. വ്യത്യസ്തമായി ചിന്തിക്കുകയും, യുവജനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും, സുസ്ഥിര വികസനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തില്‍ കാലാവസ്ഥാ നീതിക്ക് പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി ഊന്നി പറഞ്ഞു. ചുമതലയില്‍ അടിസ്ഥാനമായ ഒരു ദര്‍ശനമാണ് കാലാവസ്ഥാ നീതിക്ക് പ്രചോദനം നല്‍കുന്നത്. പാവപ്പെട്ടവരോട് കൂടുതല്‍ അനുകമ്പയോടെയുള്ള വളര്‍ച്ച കൈവരുന്ന ദര്‍ശനമാണിത്.
വികസ്വര രാജ്യങ്ങള്‍ക്ക് വളരാന്‍ കൂടുതല്‍ ഇടം എന്നും കാലാവസ്ഥാ നീതിയ്ക്ക് അര്‍ത്ഥമുണ്ട്. നാം ഓരോരുത്തരും നമ്മുടെ വ്യക്തിഗതവും കൂട്ടായതുമായ കടമകള്‍ മനസ്സിലാക്കുമ്പോള്‍, കാലാവസ്ഥാ നീതി നടപ്പാകും.
ശക്തമായ നടപടികളാണ് ഇന്ത്യയുടെ ഉദ്ദേശ്യത്തെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പാരീസ് ഉടമ്പടി പ്രകാരമുള്ള ഉറപ്പുകളും ലക്ഷ്യങ്ങളും പൊതുജനങ്ങളുടെ ഉത്സാഹത്തോടെ, നിശ്ചിത സമയത്തിന് മുമ്പ് തന്നെ കൈവരിക്കുന്നതില്‍ നാം ശരിയായ പാതയിലാണ്. ജിഡിപിയുടെ പുറന്തള്ളല്‍ തീവ്രത 2005 ലെ നിലവാരത്തില്‍ നിന്ന് 33 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. ഭൂമി നശീകരണത്തെ എതിര്‍ക്കുന്നതിനോടുള്ള പ്രതിബദ്ധതയില്‍ ഇന്ത്യ സ്ഥിരമായ പുരോഗതി കൈവരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുനരുപയോഗ ഊര്‍ജ്ജവും ഇന്ത്യയിലും വേഗത കൈവരിക്കുന്നു. പുനരുപയോ ഊര്‍ജ്ജ ഉല്‍പാദന ശേഷിയുടെ നാനൂറ്റി അമ്പത് ജിഗാ വാട്ട്സ് 2030ഓടെ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് നാം.
തുല്യമായ പ്രാപ്യതയില്ലാതെ സുസ്ഥിര വികസനം അപൂര്‍ണ്ണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദിശയിലും ഇന്ത്യ നല്ല പുരോഗതി കൈവരിച്ചു. 2019 മാര്‍ച്ചില്‍ ഇന്ത്യ നൂറുശതമാനം വൈദ്യുതീകരണം നേടി. സുസ്ഥിര സാങ്കേതിക വിദ്യകളിലൂടെയും നൂതന മാതൃകകളിലൂടെയുമാണ് ഇത് കൈവരിച്ചത്. ഉജാല പദ്ധതിയിലൂടെ മുന്നൂറ്റി അറുപത്തിയേഴ് ദശലക്ഷം എല്‍ഇഡി ബള്‍ബുകള്‍ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഇത് പ്രതിവര്‍ഷം മുപ്പത്തിയെട്ട് ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറച്ചു. ജല്‍ ജീവന്‍ മിഷന്‍ മുപ്പത്തിനാല് ദശലക്ഷത്തിലധികം കുടുംബങ്ങളെ ടാപ്പ് കണക്ഷനുകളുമായി ബന്ധിപ്പിച്ചു പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 80 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമായി. ഇന്ത്യയിലെ ഊര്‍ജ്ജ വിഹിതത്തിലെ പ്രകൃതിവാതകത്തിന്റെ പങ്ക് 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
സുസ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും ഹരിത ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടെന്നും എന്നാല്‍ ഹരിത ഊര്‍ജ്ജം ഉപാധി മാത്രമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഞങ്ങള്‍ തേടുന്ന ലക്ഷ്യം കൂടുതല്‍ ഹരിതാഭാമായ ഭൂമിയാണ്. വനങ്ങളോടും ഹരിതാവരണത്തോടമുള്ള നമ്മുടെ സംസ്‌കാരത്തിന്റെ ആഴത്തിലുള്ള ബഹുമാനം മികച്ച ഫലങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. സുസ്ഥിര വികസനം കൈവരിക്കാനുള്ള നമ്മുടെ ദൗത്യത്തില്‍ മൃഗസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധയും ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ സിംഹങ്ങള്‍, കടുവകള്‍, പുള്ളിപ്പുലികള്‍, ഗംഗാ നദിയിലെ ഡോള്‍ഫിന്‍ എന്നിവയുടെ ജനസംഖ്യ വര്‍ദ്ധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുമിച്ച്, പുതുമയോടെ എന്നിങ്ങനെ രണ്ട് വശങ്ങളില്‍ പ്രധാനമന്ത്രി സദസ്സിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സുസ്ഥിര വികസനം കൈവരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയും ദേശീയ നന്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഓരോ രാജ്യവും ആഗോള നന്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അപ്പോഴാണ് സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാകുന്നത്. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം വഴി ഇന്ത്യ ഈ ദിശയില്‍ ഒരു ശ്രമം നടത്തി. ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങള്‍ക്കായി നമ്മുടെ മനസ്സിനെയും രാഷ്ട്രങ്ങളെയും തുറന്നിടാന്‍ അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
നവീനതയെക്കുറിച്ച്, പരാമര്‍ശിക്കവെ, പുനരുപയോഗ ഊര്‍ജ്ജം, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ എന്നിവയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നയനിര്‍മ്മാതാക്കള്‍ എന്ന നിലയില്‍, ഈ ശ്രമങ്ങളെയെല്ലാം നാം പിന്തുണയ്ക്കണം. നമ്മുടെ യുവജനങ്ങളുടെ ഊര്‍ജ്ജം തീര്‍ച്ചയായും മികച്ച ഫലങ്ങളിലേക്ക് നയിക്കും.
ദുരന്തനിവാരണ ശേഷിയെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. ഇതിന് മാനവ വിഭവശേഷി വികസനത്തിലും സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ അടിസ്ഥാന സൗകര്യത്തിനായുള്ള സഖ്യത്തിന്റെ ഭാഗമായി ഞങ്ങള്‍ ഈ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സുസ്ഥിര വികസനത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. നമ്മുടെ മാനുഷിക കേന്ദ്രീകൃത സമീപനം ആഗോള നന്മയ്ക്ക് ഒരു ഗുണിതമാകാം.
ആദരണീയനായ ഗയാന സഹകരണ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി; പാപ്പുവ ന്യൂ ഗ്വുനിയ പ്രധാനമന്ത്രി ആദരണീയനായ ജെയിംസ് മരാപെ, റിപ്പബ്ലിക് ഓഫ് മാലിദ്വീപ് പീപ്പിള്‍സ് മജ്‌ലിസ് സ്പീക്കര്‍ ശ്രീ മുഹമ്മദ് നഷീദ്; ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ശ്രീമതി ആമിന ജെ മുഹമ്മദ്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവരും സദവസരത്തില്‍ സന്നിഹിതരായിരുന്നു.
***
(Release ID: 1697028)
Visitor Counter : 266
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada