രാജ്യരക്ഷാ മന്ത്രാലയം

ആഗോള വെല്ലുവിളികൾ നേരിടാൻ പ്രധാനമന്ത്രി മുന്നോട്ടുവച്ച ‘അഞ്ച് എസ്’ കാഴ്ചപ്പാടിനെക്കുറിച്ച് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (ഐ‌.ഒ‌.ആർ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിൽ രാജ്യരക്ഷാമന്ത്രി ഊന്നിപ്പറഞ്ഞു

Posted On: 04 FEB 2021 3:25PM by PIB Thiruvananthpuram

എയ്റോ ഇന്ത്യ 2021ന് മുന്നോടിയായി ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (‌.‌.ആർ) പ്രതിരോധ മന്ത്രിമാരുടെ യോഗം ഫെബ്രുവരി 4 ന് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ്ങിന്റെ മുഖ്യ പ്രഭാഷണത്തോടെ ബെംഗളൂരുവിൽ ആരംഭിച്ചു.

 

അന്താരാഷ്ട്ര വ്യാപാരത്തിലും ഗതാഗതത്തിലും സുപ്രധാന പങ്കുവഹിക്കുന്ന ഇന്ത്യൻ മഹാസമുദ്രം ലോകത്തെ കണ്ടെയ്നർ കപ്പലുകളുടെ പകുതിയും. വാണിജ്യ ചരക്കുകളുടെ മൂന്നിലൊന്നും, എണ്ണ കയറ്റുമതിയുടെ മൂന്നിൽ രണ്ടും കടന്നു പോകുന്ന മേഖലയുടെ പൊതുസ്വത്തായ ജീവനാഡിയാണെന്ന് യോഗത്തിന്റെ അജണ്ടയുടെ രൂപരേഖ വിവരിച്ച രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഊന്നിപ്പറഞ്ഞു.

 

മേഖലയുടെ സുരക്ഷയും വളർച്ചയും പ്രമേയമാക്കി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2015 രൂപപ്പെടുത്തിയ ഇന്ത്യൻ മഹാസമുദ്ര നയമാണ്സാഗർഎന്ന് ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ മന്ത്രിമാരുടെ യോഗം ഇതിന് അനുസൃതമായി സുരക്ഷ, വാണിജ്യം, കണക്റ്റിവിറ്റി, സാംസ്ക്കാരിക വിനിമയം, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യയുടെ സമീപനവും കാഴ്ചപ്പാടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത ചലനാത്മകമായ അഞ്ച് 'എസ്' ദർശനങ്ങളിൽ - സമ്മാൻ (ബഹുമാനം), സംവാദ് (സംഭാഷണം), സഹയോഗ് (സഹകരണം), ശാന്തി (സമാധാനം), സമൃദ്ധി (സമൃദ്ധി) - അടങ്ങിയിരിക്കുന്നതായും രാജ്യ രക്ഷാ മന്ത്രി വ്യക്തമാക്കി.

 

മേഖലയിലെ 28 രാജ്യങ്ങളിൽ 27 രാജ്യങ്ങളും നേരിട്ടോ വിർച്വൽ ആയോ യോഗത്തിൽ പങ്കെടുത്തു.

 

***

 



(Release ID: 1695379) Visitor Counter : 221