പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ഡി എ ആർ പി ജിയുടെ 2021- 22 ലെ വാർഷിക പ്രവർത്തന പദ്ധതി

Posted On: 04 FEB 2021 12:09PM by PIB Thiruvananthpuram

കേന്ദ്ര ഭരണപരിഷ്കാര& ഉദ്യോഗസ്ഥ പരാതി വകുപ്പിന്( ഡി എ ആർ പി ജി) 2021- 22 ൽ ബജറ്റ് വിഹിതമായി, പദ്ധതി ഇനത്തിൽ 15 കോടിയും പദ്ധതിയേതര ഇനത്തിൽ 30 കോടി രൂപയും അനുവദിച്ചു.

 

2021-2022 വർഷത്തിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ ഡി എ ആർ പി ജി നിർവഹിക്കും

 

1. 2021 ഏപ്രിൽ 21ന് സിവിൽ സർവീസസ്ദിനം 2021 ആഘോഷിക്കും.

2. പൊതുഭരണ രംഗത്തുള്ള മികവിനുള്ള 2021 ലെ പ്രധാനമന്ത്രിയുടെ  പുരസ്കാരം 2021 ഒക്ടോബർ 31 ന് വിതരണം ചെയ്യും.

3.ദേശീയ ഇ - ഗവേണൻസ് കോൺഫറൻസിൽ,2021 ലെ ദേശീയ ഇ - ഗവേണൻസ് അവാർഡുകൾ  വിതരണം ചെയ്യും. ഇതിനുള്ള തീയതി പിന്നീട്  പ്രഖ്യാപിക്കും.

4. മികച്ച ഭരണ പ്രവർത്തനങ്ങളെ മാതൃകയാക്കുന്നതിനും അവയെ പറ്റിയുള്ള വൈജ്ഞാനിക വിതരണത്തിനും വകുപ്പിന്റെ ആഭിമുഖ്യത്തിൽ 4 പ്രാദേശിക കോൺഫറൻസുകൾ സംഘടിപ്പിക്കും.

5. പുരസ്കാരംനേടിയ ഭരണ മാതൃകകൾ സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി സ്റ്റേറ്റ് കൊളാബറേറ്റഡ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ കീഴിൽ പ്രോജക്ടുകൾ ഏറ്റെടുക്കും

6. കേന്ദ്ര മന്ത്രാലയങ്ങൾ, അനുബന്ധ/ സബോർഡിനേറ്റ്/ സ്വയംഭരണ ഓഫീസുകൾ എന്നിവിടങ്ങളിൽഇ -ഓഫീസ് സംവിധാനം പ്രോത്സാഹിപ്പിക്കും

7. ഗവൺമെന്റ് ഓഫീസുകളുടെ ആധുനികവൽക്കരണം

8. പൊതുജന പരാതികൾ യഥാസമയം പരിഹരിക്കുന്നതിന് കേന്ദ്ര മന്ത്രാലയങ്ങളിലും സംസ്ഥാന ഗവൺമെന്റ് കളിലും സി പി ജി ആർ എ എം എസ് പരിഷ്കാരങ്ങൾ നടപ്പാക്കും

 

***


(Release ID: 1695131) Visitor Counter : 178