ധനകാര്യ മന്ത്രാലയം

വീട്, വെള്ളം, ശുചിത്വം, വൈദ്യുതി, ശുദ്ധമായ പാചക ഇന്ധനം എന്നിവ മാന്യമായ ജീവിതത്തിന് അനിവാര്യം: സാമ്പത്തിക സര്‍വേ


ബെയര്‍ നെസസിറ്റീസ് ഇന്‍ഡെക്സ് (ബിഎന്‍ഐ) സൃഷ്ടിച്ച് അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കിയതിന്റെ പുരോഗതി സാമ്പത്തിക സര്‍വേ പരിശോധിക്കുന്നു

Posted On: 29 JAN 2021 3:38PM by PIB Thiruvananthpuram




2012മായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുകയും സംസ്ഥാനങ്ങള്‍ക്കിടയില്‍ നില നിന്ന അസമത്വങ്ങള്‍ കുറയുകയും ചെയ്തു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായി

സ്വച്ഛ് ഭാരത് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, പ്രധാന്‍ മന്ത്രി ആവാസ് യോജന, സൗഭാഗ്യ-ഉജ്വല യോജന തുടങ്ങിയ ഗവണ്‍മെന്റ് പദ്ധതികള്‍ അടിസ്ഥാന സൗകര്യ വികസനത്തിനും അതുവഴി ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ പുരോഗതിയിലേക്കും നയിച്ചു



2020-21ലെ സാമ്പത്തിക സര്‍വേ വീട്, വെള്ളം, ശുചിത്വം, വൈദ്യുതി, ശുദ്ധമായ പാചക ഇന്ധനം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാധാന്യം അടിവരയിട്ടുറപ്പിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2020-21ലെ സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
സര്‍വേ ഗ്രാമ-നഗര ഭേദമില്ലാതെ രാജ്യം മുഴുവന്‍ ഒരു ബെയര്‍ നെസസിറ്റീസ് ഇന്‍ഡക്സ് (ബിഎന്‍ഐ) നടപ്പിലാക്കി. ജലം, ശുചിത്വം, ഭവനം, സൂക്ഷ്മ-അന്തരീക്ഷം, മറ്റ് സൗകര്യങ്ങള്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി 26 സൂചകങ്ങള്‍ ബിഎന്‍ഐ കണ്ടെത്തി. 2012, 2018 വര്‍ഷങ്ങളില്‍ ബിഎന്‍ഐ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കി.

ഭക്ഷണം, വസ്ത്രം, വീട്, വെള്ളം, ശുചിത്വം എന്നിവയുടെ ലഭ്യത രോഗരഹിതവും പോഷകാഹാര ലഭ്യതയുള്ളതുമായ സാഹചര്യം സൃഷ്ടിക്കുമെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ (എന്‍ എസ് ഒ) നിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് സാമ്പത്തിക വികസനം കൊണ്ടുവരാനുള്ള ശ്രമമാണ് ബിഎന്‍ഐ വഴി ലക്ഷ്യമിടുന്നത്. 2012, 2018 വര്‍ഷങ്ങളിലെ സംസ്ഥാനതല ബിഎന്‍ഐ മൂല്യം അക്കങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. 1. ഉയര്‍ന്ന മൂല്യം ഒരു സംസ്ഥാനത്തിന്റെ ഉയര്‍ന്ന അടിസ്ഥാന സൗകര്യ വികസനത്തെ സൂചിപ്പിക്കുന്നു. ഓരോ സംസ്ഥാനവും അവിടുത്തെ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്നു. പച്ച (0.70ന് മുകളില്‍) ഉയര്‍ന്ന നിലയും മഞ്ഞ (0.50-0.70) മധ്യ നിലയും സൂചിപ്പിക്കുന്നു. ചുവന്ന നിറം (0.50ന് താഴെ) വളരെ കുറഞ്ഞ സൗകര്യങ്ങള്‍ സൂചിപ്പിക്കുന്നു.

മുകളില്‍ പറഞ്ഞ എല്ലാ സൂചകങ്ങളും 2012നേക്കാള്‍ 2018ല്‍ മികച്ചതാണെന്ന് വ്യക്തമാക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടിവെള്ള പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന, സൗഭാഗ്യ-ഉജ്വല യോജന തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകരമായി.


സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന, സൗഭാഗ്യ, ഉജ്വാല യോജന തുടങ്ങിയ പദ്ധതികളുടെ ശൃംഖലയിലൂടെ ഗവണ്‍മെന്റ് നിരന്തരം നടത്തുന്ന പരിശ്രമങ്ങള്‍  2018 ല്‍  എല്ലാ സംസ്ഥാനങ്ങളിലും മെച്ചപ്പെടുത്തല്‍ സൃഷ്ടിച്ചുവെന്നും സാമ്പത്തിക സര്‍വേ അടിവരയിടുന്നു. 2012 നെ അപേക്ഷിച്ച് രാജ്യം. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ സമ്പന്ന കുടുംബങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലെ അസമത്വം കുറച്ചു. പാവപ്പെട്ടവര്‍ക്കു വിവിധ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.
 


(Release ID: 1693396) Visitor Counter : 382