ധനകാര്യ മന്ത്രാലയം

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ കുറവുണ്ടായ പശ്ചാത്തലത്തിൽ രാജ്യത്തെ മൊത്ത പണപ്പെരുപ്പത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് 2020- 21 സാമ്പത്തിക സർവ്വേ

Posted On: 29 JAN 2021 3:34PM by PIB Thiruvananthpuram

  
 


വിതരണ മേഖലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടുവന്നത് 2020 ഡിസംബറിൽ തന്നെ രാജ്യത്തെ പണപ്പെരുപ്പത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ചതായും ഈ സ്ഥിതി ഇനിയും തുടരുമെന്നും സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു. ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ആണ് 2020-21 സാമ്പത്തിക സർവ്വേ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചത്.

2020-21 കാലയളവിൽ മൊത്ത, ചില്ലറ പണപ്പെരുപ്പത്തിൽ വിപരീതദിശയിൽ ഉള്ള മാറ്റങ്ങൾ ദൃശ്യമായതായി സർവ്വേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു ഉപഭോക്തൃ വില സൂചിക (CPI- കമ്പൈൻഡ്) പണപെരുപ്പത്തിൽ വർധന രേഖപ്പെടുത്തിയപ്പോൾ, മൊത്ത വില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം (WPI) ഗുണപരമായ നിലയിൽ തുടർന്നു.

രാജ്യത്തെ പണപ്പെരുപ്പത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 2020 21 (ഏപ്രിൽ-ഡിസംബർ) കാലയളവിൽ 9.1 ശതമാനമായാണ് വർധിച്ചത്.

കോവിഡ്-19 മഹാമാരി അടക്കമുള്ള വെല്ലുവിളികൾ വിതരണ ശൃംഖലകളിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ചില്ലറ പണപ്പെരുപ്പത്തിലേക്ക് വഴിതെളിച്ചത് ആയും, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം രാജ്യത്തെ മൊത്തം പണപ്പെരുപ്പത്തിന് കാരണമായതായും സർവേ വ്യക്തമാക്കുന്നു.

എന്നാൽ ഡിസംബറിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായ ഗുണപരമായ മാറ്റങ്ങൾ രാജ്യത്തിനുമേൽ ഉള്ള പണപ്പെരുപ്പ സമ്മർദം ലഘൂകരിച്ചിരുന്നു.

സാധനങ്ങളുടെ ആവശ്യത്തിൽ ഉണ്ടാകുന്ന വർദ്ധന മൊത്ത വില സൂചിക (WPI) - അടിസ്ഥാനം ആക്കിയുള്ള പണപ്പെരുപ്പത്തിന് ഗുണകരമാകും എന്നാണ് പ്രതീക്ഷ.

സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ഹ്രസ്വകാലനടപടികൾക്ക് പുറമെ, ഉൽപാദന കേന്ദ്രങ്ങളിൽ തന്നെ ശീത സംഭരണികളുടെ വിപുലമായ സംവിധാനം ഒരുക്കുന്നത് അടക്കമുള്ള ഇടക്കാല-ദീർഘകാല നടപടികൾ ആവശ്യമാണെന്ന് സർവ്വേ നിർദ്ദേശിക്കുന്നു. ഇറക്കുമതി നയങ്ങളിലെ സ്ഥിരത പ്രത്യേക പരിഗണന ആവശ്യമായ മേഖല ആണെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

CPI-C അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകുന്നത് നാല് കാരണങ്ങൾ കൊണ്ട് അഭിലഷണീയമല്ല എന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെ വിതരണശൃംഖലയിലെ മാറ്റങ്ങൾ വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. രണ്ട് -
പണ നയരൂപീകരണത്തിലെ പ്രധാന ഘടകങ്ങളിലൊന്ന് ആയ CPI-C ൽ മാറ്റങ്ങൾ വരുത്തുന്നത്, പണപ്പെരുപ്പ സംബന്ധിയായ കൂടുതൽ സമ്മർദത്തിന് വഴിതുറക്കും. മൂന്ന് - ഭക്ഷ്യ വിലക്കയറ്റത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന പല ഘടകങ്ങളും അതിവേഗം മാറുന്നവയാണ്. സൂചിക നിർണയത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് ലഭിക്കുന്ന ഉയർന്ന പരിഗണന മൂലം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉപഭോക്തൃ വില സൂചിക കമ്പൈൻഡ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്.


(Release ID: 1693386) Visitor Counter : 270