ധനകാര്യ മന്ത്രാലയം
സാമൂഹികമേഖലയിൽ കേന്ദ്രത്തിന്റെയൂം സംസ്ഥാനത്തിന്റെയും സംയുക്ത ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചു
प्रविष्टि तिथि:
29 JAN 2021 3:40PM by PIB Thiruvananthpuram
കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകളുടെ സാമൂഹികമേഖലയിലുള്ള സംയുക്ത ചെലവ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2020-21ല്‍ വര്‍ദ്ധിച്ചുവെന്ന് സാമ്പത്തിക സര്‍വേ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹികമേഖലയിലെ ചെലവുകൾ (വിദ്യാഭ്യാസം, ആരോഗ്യം മറ്റ് സാമൂഹികമേഖലകള്‍) ളുടെ സംയുക്ത അനുപാതം 2019-20 ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 7.5% മായിരുന്നത് 2020-21ല്‍ 8.8%മായിരുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമനാണ് ഇന്ന് പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വേ സമര്‍പ്പിച്ചത്.
കോവിഡ്-19 മായി ബന്ധപ്പെട്ടുണ്ടായ സാഹചര്യങ്ങളെ നേരിടുന്നതിന് ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിച്ചു. 1.70 കോടി രൂപയുടെ ആദ്യ പാക്കേജ് മാര്‍ച്ച് 2020-ല്‍ പ്രഖ്യാപിച്ചു. അതിന് പിന്നാലെ 20 ലക്ഷം കോടിയുടെ സമഗ്രമായ ഉത്തേജന പാക്കേജ് ആത്മനിര്‍ഭര്‍ ഭാരത് 2020 മേയിലും പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഗവണ്‍മെന്റ് നടപ്പാക്കികൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികള്‍ക്കൊപ്പം ഈ ആശ്വാസനടപടികള്‍ കൂടി ചേര്‍ന്നപ്പോള്‍ രാജ്യത്തിന് കോവിഡ്-19 ഉണ്ടാക്കിയ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷപ്പെടാനും സമ്പദ്ഘടനയ്ക്ക് പുനരുജ്ജീവിക്കാനും കഴിഞ്ഞു.
കോവിഡ് കാലത്ത് നടന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ ഡാറ്റാ നെറ്റ്‌വര്‍ക്ക്, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ചു. 2019-20 തൊഴില്‍ സൃഷ്ടിക്ക് മികച്ച വര്‍ഷമായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. 1.64 കോടി അധിക തൊഴില്‍ ഈ കാലയളവില്‍ സൃഷ്ടിച്ചു. ഇതില്‍ 1.22 കോടി ഗ്രാമീണമേഖലയിലും 0.42 കോടി നഗരമേഖലയിലുമാണ്.
ആരോഗമേഖലയില്‍ പശ്ചാത്തലസൗകര്യങ്ങളുടെയും കാര്യക്ഷമതയും ശക്തിയും വര്‍ദ്ധിച്ചത് ചികിത്സയില്‍ പ്രതിഫലിച്ചു. ശിശുമരണനിരക്ക് കുറഞ്ഞു. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ പ്രധാനമന്ത്രി ജന്‍ ഔഷധി യോജന ആരംഭിച്ചതാണ് ഇതിന് കാരണം. മഹാമാരിക്കെതിരായ പോരാട്ടത്തിന് വേണ്ട തുകയും അനുവദിച്ചിട്ടുള്ളതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2021ല്‍ ജനുവരി 16ന് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ച രണ്ടു മരുന്നുകള്‍ ഉപയോഗിച്ച് ആരംഭിച്ചു. പി.എം.ജി.കെ.വൈയിലൂടെ രണ്ടു ഗഢുക്കളായി 1000രൂപയും 500 രൂപയും പ്രായമായവര്‍ക്കും വിധവകള്‍ക്കും അംഗപരിമിതികര്‍ക്കും ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് കീഴില്‍ നല്‍കി. 2021 ജനുവരി 21ല്‍ പൂര്‍ത്തിയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 65.09 ലക്ഷം ഗുണഭോക്താക്കള്‍ക്കായി മൊത്തം 311.92 കോടി വ്യക്തി ദിവസങ്ങള്‍ സൃഷ്ടിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള വേതനം 182 രൂപയില്‍ നിന്നും 202 രൂപയായി വര്‍ദ്ധിപ്പിച്ചു.
(रिलीज़ आईडी: 1693365)
आगंतुक पटल : 298