സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

2021 സീസണിലെ കൊപ്രയുടെ മിനിമം താങ്ങുവിലയ്ക്ക് (MSP) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 27 JAN 2021 2:22PM by PIB Thiruvananthpuram

 

 
ന്യൂഡൽഹി, ജനുവരി 27, 2021


2021 സീസണിലെ കൊപ്രയുടെ മിനിമം താങ്ങ് വിലയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതി അംഗീകാരം നൽകി. ഗുണമേന്മയുള്ള ആട്ട് (milling) കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 375 രൂപ വർദ്ധിപ്പിച്ച് 10,335 രൂപയാക്കി. 2020 സീസണിൽ ഇത് ക്വിന്റലിന് 9,960 രൂപ ആയിരുന്നു. ഉണ്ട (ball) കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 300 രൂപ വർധിപ്പിച്ച് 10,600 രൂപ ആക്കി. 2020 സീസണിൽ ഇത് 10,300 രൂപയായിരുന്നു.

പ്രഖ്യാപിച്ച താങ്ങുവില പ്രകാരം, അഖിലേന്ത്യാതലത്തിൽ കണക്കാക്കിയ ശരാശരി ഉത്പാദനച്ചെലവിനേക്കാൾ, ആട്ട് കൊപ്രയ്ക്ക് 51.87% വും, ഉണ്ട കൊപ്രയ്ക്ക് 55.76% വും വരുമാനം ലഭിക്കും. കാർഷിക ചെലവ് -വില കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് അനുമതി.

നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽ, ചുരുങ്ങിയ താങ്ങുവില നൽകുന്നത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ കേന്ദ്ര നോഡൽ അജൻസികളായി നാഫെഡ്, എൻ സി സി എഫ് എന്നിവ തുടർന്നും പ്രവർത്തിക്കും.

 

2020 സീസണിൽ, 4896 കൊപ്രാ കർഷകരിൽ നിന്നായി ഗവൺമെന്റ്, 5053.34 ടൺ ഉണ്ട കൊപ്രയും, 35.58 ടൺ ആട്ട് കൊപ്രയും സംഭരിച്ചു.

(Release ID: 1692663) Visitor Counter : 234