രാജ്യരക്ഷാ മന്ത്രാലയം

സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (SAAW) വിജയകരമായി പരീക്ഷിച്ചു

प्रविष्टि तिथि: 22 JAN 2021 1:22PM by PIB Thiruvananthpuram

2021 ജനുവരി 21 ന് ഒഡീഷ തീരത്ത്, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (SAAW), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്‌.എ‌.എൽ) ഹോക്ക് -I- ൽ നിന്ന് വിജയകരമായി പരീക്ഷിച്ചതോടെ ഡി.‌ആർ‌.ഡി.‌ഒ. മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു.

എച്ച്‌.എ‌.എല്ലിന്റെ ഇന്ത്യൻ ഹോക്ക്-എം‌.കെ.132 ൽ നിന്ന് സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ വിജയകരമായി പരീക്ഷിച്ചു. ഡി‌.ആർ.‌ഡി.‌ഒ.യുടെ നടത്തുന്ന SAAW- യുടെ ഒമ്പതാമത് വിജയകരമായ ദൗത്യമാണിത്. കൃത്യതയോടെ നിറവേറ്റപ്പെട്ട ദൗത്യം മുൻനിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും നേടുകയും ചെയ്തു. ബാലസോറിലെ ഇടക്കാല വിക്ഷേപണ കേന്ദ്രത്തിൽ (ഐ.ടി.ആർ.) സ്ഥാപിച്ച ടെലിമെട്രി, ട്രാക്കിംഗ് സംവിധാനങ്ങൾ ദൗത്യം പൂർണമായും പകർത്തി.

ഡി.‌ആർ‌.ഡി‌.ഒ.യുടെ ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമാറത്ത് (ആർ.‌സി.‌ഐ.) ആണ് SAAW തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.125 കിലോഗ്രാം ഭാരമുള്ള സ്മാർട്ട് ആയുധമാണിത്. 100 കിലോമീറ്റർ വരെ പരിധിയുള്ള ഇതിന് റഡാറുകൾ, ബങ്കറുകൾ, റൺവേകൾ തുടങ്ങിയ ശത്രുക്കളുടെ വ്യോമ ആസ്തികളിൽ ആക്രമണം നടത്താൻ ശേഷിയുണ്ട്.

 

***


(रिलीज़ आईडी: 1691838) आगंतुक पटल : 240
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Punjabi , Tamil