ഉപരാഷ്ട്രപതിയുടെ കാര്യാലയം

ശ്രീ നാരായണ ഗുരുദേവന് ഉപരാഷ്ട്രപതിയുടെ ആദരം - ‘ആധുനിക ഇന്ത്യയെ സ്വാധീനിച്ച സന്യാസിശ്രേഷ്ഠരിൽ ഒരാൾ ’

प्रविष्टि तिथि: 22 JAN 2021 5:55PM by PIB Thiruvananthpuram

മഹർഷിയും,അദ്വൈത തത്ത്വചിന്തയുടെ വശ്യഭാഷിയായ വക്താവും, പ്രഗൽഭ കവിയും, മഹത്തായ ആദ്ധ്യാത്മിക വ്യക്തിത്വവും ഒന്നു ചേർന്ന ബഹുമുഖ പ്രതിഭയാണ് ശ്രീ നാരായണ ഗുരുദേവനെന്ന് ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു പറഞ്ഞു. പ്രൊഫ. ജി.കെ.ശശിധരൻ രചിച്ച ശ്രീ നാരായണ ഗുരുദേവന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയായ നോട്ട് മെനി, ബട്ട് വൺ (രണ്ട് വാല്യങ്ങൾ) എന്ന പുസ്തകത്തിന്റെ വെർച്വൽ പ്രകാശന ചടങ്ങിലാണ് ശ്രീ നായിഡു ഇക്കാര്യം പറഞ്ഞത്. .

 

ആധുനിക ഇന്ത്യയുടെ സൃഷ്ട്ടിയിൽ സന്യാസിവര്യൻ ചെലുത്തിയ വലിയ സ്വാധീനം അനുസ്മരിച്ച ഉപരാഷ്ട്രപതി സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ ഗുരു വഹിച്ച ശ്രദ്ധേയമായ പങ്ക് ഊന്നിപ്പറഞ്ഞു. ക്ഷേത്ര പ്രവേശന പ്രസ്ഥാനത്തിലും, അധഃകൃതർ നേരിട്ട സാമൂഹ്യ വിവേചനത്തിനെതിരെയും അദ്ദേഹം മുൻപന്തിയിൽ നിലകൊണ്ടു. പാരമ്പര്യവാദികളുടെ പ്രതിഷേധത്തിനിടയിൽ സ്വയം ശിവ പ്രതിഷ് നടത്തിയ അദ്ദേഹം വൈക്കം പ്രക്ഷോഭത്തിന് പ്രചോദനം നൽകുകയും മഹാത്മാഗാന്ധിയുടെ പ്രശംസയും ബഹുമാനവും ആർജ്ജിക്കുകയും ചെയ്തു.ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശുചിത്വം, വിദ്യാഭ്യാസം, കൃഷി, വ്യാപാരം, കരകൗശല വസ്തു നിർമ്മാണം, സാങ്കേതിക പരിശീലനം എന്നീ മേഖലകളിൽ ശ്രീ നാരായണ ഗുരുദേവൻ ഊന്നൽ നൽകി.

 

ആധുനിക ഇന്ത്യയെ ഏറ്റവും സ്വാധീനിച്ച സന്യാസിശ്രേഷ്ഠരിൽ ഒരാളായ ശ്രീ നാരായണ ഗുരുദേവൻ സാമൂഹ്യ സൗഹാർദ്ദത്തിന്റെ മഹത്തായ ഭാരതീയ വീക്ഷണത്തെ പ്രചരിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. . എല്ലാ മനുഷ്യർക്കുംഒരു ജാതി, ഒരു മതം, ഒരു ദൈവം ആണെന്നതായിരുന്നു ശ്രീ നാരായണ ഗുരുവിന്റെ ആശയം എന്ന് ശ്രീ നായിഡു ചൂണ്ടിക്കാട്ടി.

 

***

 


(रिलीज़ आईडी: 1691539) आगंतुक पटल : 352
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी , Manipuri , Punjabi , Telugu