രാജ്യരക്ഷാ മന്ത്രാലയം
ആൻഡമാൻ കടലിൽ സംയുക്ത അഭ്യാസം: എക്സസൈസ് കവച്
Posted On:
21 JAN 2021 1:30PM by PIB Thiruvananthpuram
ഇന്ത്യൻ കര വ്യോമ നാവിക സേനകൾ തീരസംരക്ഷണസേന എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക അഭ്യാസം എക്സർസൈസ് കവജ് നു അടുത്തയാഴ്ച തുടക്കമാകും. രാജ്യത്തെ ഏക സംയുക്തസേന കമാൻഡ് ആയ ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡ്നു കീഴിലാണ് സംയുക്തസേനാ അഭ്യാസം സംഘടിപ്പിക്കുന്നത്
സമുദ്ര നിരീക്ഷണ സംവിധാനങ്ങൾ, പരസ്പര പങ്കാളിത്തത്തോടെയുള്ള വായു -സമുദ്ര അഭ്യാസങ്ങൾ, വ്യോമപ്രതിരോധ, അന്തർവാഹിനി അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ സംയുക്തസേനാ അഭ്യാസത്തിൽ ഉൾപ്പെടും
ഒപ്പം 3 സേന വിഭാഗങ്ങളിലെ വ്യത്യസ്ത *സാങ്കേതിക ഇലക്ട്രോണിക് മാനുഷിക സംവിധാനങ്ങളെ* ഉൾപ്പെടുത്തിയുള്ള *സംയുക്ത ഇന്റലിജൻസ് സർവൈലൻസ് ആൻഡ് റിക്കോണസൻസ് (ISR)* അഭ്യാസവും ഇതോടൊപ്പം നടക്കും.
യുദ്ധ മുഖത്ത് സംയുക്ത പോരാട്ടത്തിനുള്ള കഴിവുകൾ, സംയുക്ത പോരാട്ടത്തിലൂടെ ഗുണഫലങ്ങൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തന ചട്ടങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സംയുക്തസേനാ അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്
***
(Release ID: 1691116)
Visitor Counter : 215