രാജ്യരക്ഷാ മന്ത്രാലയം

അഞ്ചാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ മന്ത്രിതല സംഭാഷണം

Posted On: 20 JAN 2021 3:38PM by PIB Thiruvananthpuram

അഞ്ചാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ മന്ത്രിതല സംഭാഷണത്തിന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് 2021 ജനുവരി 20ന് ആധ്യക്ഷം വഹിച്ചു.  റിപ്പബ്ലിക് ഓഫ് സിങ്കപ്പൂർ പ്രതിരോധമന്ത്രി ഡോക്ടർ എൻ എങ് ഹെനും വെർച്ച്വൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തു

കോവിഡ്മഹാമാരി സൃഷ്ടിച്ച വെല്ലുവിളികൾക്ക് ഇടയിലും പ്രതിരോധ സഹകരണ മേഖലയിൽ ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടായ പുരോഗതിയിൽ നേതാക്കൾ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങൾക്കിടയിൽ പ്രതിരോധ മേഖലയിൽ വളരുന്ന പങ്കാളിത്തത്തിൽ ഇരുനേതാക്കളും തൃപ്തി രേഖപ്പെടുത്തി.


കഴിഞ്ഞവർഷം ഇരു രാഷ്ട്രങ്ങൾക്കുംഇടയിൽ പ്രതിരോധ സഹകരണ രംഗത്തുണ്ടായ പുരോഗതി ഇരുവരും അവലോകനം ചെയ്തു. സായുധ സേന വിഭാഗങ്ങൾക്കിടയിലും പ്രതിരോധ സാങ്കേതികവിദ്യ, വ്യവസായരംഗം എന്നിവയ്ക്ക് ഇടയിലും ഇരുരാജ്യങ്ങളും നടത്തുന്ന നടപടികൾ വർധിപ്പിക്കുമെന്നും ഇരുവിഭാഗവും ഉറപ്പുനൽകി.

ഇരു രാജ്യങ്ങൾക്കിടയിൽ പങ്കാളിത്തം സാധ്യമായ നൂതന മേഖലകൾ ചർച്ച ചെയ്തു.

അന്തർവാഹിനി സഹായ സഹകരണമഖലയിലും പൊതു സഹകരണത്തിലും ഇന്ത്യൻ സിംഗപ്പൂർ നാവികസേനകൾ തമ്മിൽ  ധാരണയായ കരാറിന്റെ നടപ്പാക്കൽ നടപടികളുടെ ഒപ്പുവയ്ക്കലിനും  ഇരുനേതാക്കളും സാക്ഷ്യംവഹിച്ചു.

Click Here to See Joint Statement Singapore DMD

***



(Release ID: 1690746) Visitor Counter : 113