റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ഡി ആർ ഡി ഓ യും തമ്മിൽ സഹകരിക്കും

പോസ്റ്റഡ് ഓണ്‍: 20 JAN 2021 2:10PM by PIB Thiruvananthpuram

പ്രകൃതിദുരന്തങ്ങൾ സുസ്ഥിരമായി നേരിടുന്നതിന് സാങ്കേതിക കൈമാറ്റം ഉൾപ്പെടെയുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയവും , ഡിആർഡിഒ യും തമ്മിൽ ഇന്ന് ന്യൂഡൽഹിയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരുകക്ഷികൾക്കും പ്രയോജനം ഉണ്ടാകുന്ന  മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് ധാരണ.  മണ്ണിടിച്ചൽ, മറ്റു പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽനിന്നും സുരക്ഷിതമായി റോഡ് ഉപയോഗിക്കുന്നതിന് ഇത് രാജ്യത്തെ റോഡ് ഉപയോക്താളെ  സഹായിക്കും. രാജ്യത്തെ വിവിധ ദേശീയപാതകളിൽ മണ്ണിടിച്ചിൽ,ഹിമപാതം  തുടങ്ങി പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ സുസ്ഥിരമായി കുറയ്ക്കുന്നതിന് ഡി ആർ ഡി ഓ യുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ  ധാരണ പത്രത്തിലൂടെ ഇരു സ്ഥാപനങ്ങളും തീരുമാനിച്ചു

 

***


( റിലീസ് ഐ.ഡി: 1690737) സന്ദര്‍ശക കൗണ്ടര്‍ : 143
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi , Tamil , Telugu