ഉപരാഷ്ട്രപതിയുടെ കാര്യാലയം

വിസിൽ ബ്ലോവർ (അഴിമതി ജാഗ്രത) സംവിധാനം  പ്രോത്സാഹിപ്പിക്കാൻ ഉപരാഷ്‌ട്രപതി കോർപ്പറേറ്റുകളോട് നിർദ്ദേശിച്ചു

Posted On: 18 JAN 2021 1:23PM by PIB Thiruvananthpuram



വിസിൽ ബ്ലോവർ (അഴിമതി ജാഗ്രത) സംവിധാനം ബോധപൂർവ്വം  പ്രോത്സാഹിപ്പിക്കണമെന്നും വിസിൽബ്ലോവർമാർക്ക്‌ മതിയായ സംരക്ഷണം നൽകണമെന്നും ‌ ഉപരാഷ്‌ട്രപതി ശ്രീ എം വെങ്കയ്യ നായിഡു  മുഴുവൻ കോർപറേറ്റുകളോടും നിർദേശിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ്‌ ഓഫ്‌ ഇന്ത്യയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്‌ത ഉപരാഷ്ട്രപതി, കോർപ്പറേറ്റ് ഭരണത്തിലെ മുഴുവൻ കാര്യങ്ങളിലും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നത്‌ ഓഹരി ഉടമകൾ അടക്കമുള്ള എല്ലാ വ്യാപാര പങ്കാളികളുടെയും ആത്മവിശ്വാസം ഉയർത്തുന്നതിൽ നിർണായകമാണെന്നും ഊന്നിപ്പറഞ്ഞു.
ചുരുക്കം ചിലരുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ വാണിജ്യ മേഖലയ്‌ക്ക്‌ ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി കോർപ്പറേറ്റ് ഭരണത്തിൽ ധാർമ്മികതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന് യുവ കമ്പനി സെക്രട്ടറിമാരോട് അഭ്യർത്ഥിച്ചു.

മികച്ച കോർപ്പറേറ്റ് ഭരണത്തിലൂടെ സമ്പദ്‌വ്യവസ്ഥ തിരികെ പിടിക്കുന്നതിൽ ഐസി‌എസ്ഐ പോലുള്ള സ്ഥാപനങ്ങൾക്ക്‌ നിർണായക പങ്കുണ്ടെന്ന് ശ്രീ നായിഡു പറഞ്ഞു. സുതാര്യതയും സമഗ്രതയും സത്യസന്ധതയും എപ്പോഴും ഉയർത്തിപ്പിടിക്കണമെന്നും  അത് എല്ലാ വാണിജ്യ പ്രവർത്തനങ്ങളിലും പ്രതിഫലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


(Release ID: 1689687) Visitor Counter : 173