പ്രധാനമന്ത്രിയുടെ ഓഫീസ്‌

റെയില്‍വേയെ ആധുനികവല്‍ക്കരിക്കുന്നതിന് മുമ്പൊന്നുമില്ലാത്തരത്തിലുള്ള പ്രവര്‍ത്തനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നു: പ്രധാനമന്ത്രി മോദി

Posted On: 17 JAN 2021 2:19PM by PIB Thiruvananthpuram

 

 

റെയില്‍വേ പശ്ചാത്തല സൗകര്യ വികസനത്തില്‍ അടുത്തകാലത്തുണ്ടായ സമീപന മാറ്റം  പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അടിവരയിട്ടു ചൂണ്ടിക്കാട്ടി . ഈ മാറ്റം ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തില്‍ മുമ്പൊന്നുമില്ലാത്ത പുരോഗതിയിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളുമായി ഗുജറാത്തിലെ കെവാഡിയയെ ബന്ധിപ്പിക്കുന്ന എട്ട് ട്രെയിനുകളുടെഫ്‌ളാഗ് ഓഫും റെയില്‍വേയുടെ മറ്റ് നിരവധി അനുബന്ധ പ്രവര്‍ത്തനങ്ങളും  വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രി മോദി.


മുമ്പത്തെ ശ്രദ്ധ നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങളെ നടത്തികൊണ്ടുപോകുന്നതില്‍ മാത്രം പരിമിതപ്പെടുത്തിയിരുന്നു, പുതിയ ചിന്തകള്‍ക്ക് അല്ലെങ്കില്‍ സാങ്കേതികവിദ്യകള്‍ക്ക് അവിടെ വളരെ ചെറിയ ശ്രദ്ധയേ നല്‍കിയിരുന്നുള്ളു. സമീപനം മാറേണ്ടത് അനിവാര്യമായിരുന്നു. റെയില്‍വേ സംവിധാനത്തിന്റെ സമഗ്രമായ പരിവര്‍ത്തനത്തിന്  വേണ്ട പ്രവര്‍ത്തനങ്ങളാണ് സമീപകാലത്ത് നടന്നത് ബജറ്റ്  പരാമർശത്തിലോ  പുതിയ ട്രെയിനുകളുടെ പ്രഖ്യാപനത്തിലോ മാത്രം അത് ഒതുക്കിയുമില്ല. നിരവധി മേഖലകളില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു. ബഹുമുഖ ശ്രദ്ധ റെക്കാര്‍ഡ് സമയം കൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിലേക്ക് നയിച്ച ഇപ്പോഴത്തെ പദ്ധതിയായ കെവാഡിയയെ ബന്ധിപ്പിക്കുന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.


മുന്‍കാലങ്ങളില്‍ നിന്നുള്ള സമീപനത്തിലുണ്ടായ മാറ്റത്തിന്റെ ഉദാഹരണമായി സമര്‍പ്പിത ചരക്ക് ഇടനാഴിയേയും പ്രധാനമന്ത്രി അവതരിപ്പിച്ചു. പൂര്‍വ്വ-പശ്ചിമ സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ അടുത്തകാലത്താണ് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. പുരോഗമിച്ചുകൊണ്ടിരുന്ന ഈ പദ്ധതിയില്‍ 2006 മുതല്‍ 2014 വരെ ഒരു കിലോമീറ്റര്‍ പാതപോലും സ്ഥാപിക്കാതെ പ്രവര്‍ത്തനങ്ങള്‍ വെറും കടലാസില്‍ മാത്രമായിരുന്നു. ഇപ്പോള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൊത്തം 1100 കിലോമീറ്റര്‍ പൂര്‍ത്തിയാകാന്‍ പോകുകയാണ്.

 

***



(Release ID: 1689410) Visitor Counter : 175