ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

അമ്പത്തിയേഴാം സ്ഥാപക ദിനത്തിൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 15 JAN 2021 1:57PM by PIB Thiruvananthpuram

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 57ആം സ്ഥാപക ദിനത്തിൽ, മൈസുരു ഡിവിഷണൽ ഓഫീസിന്റെ പുതിയ മന്ദിര ഉദ്ഘാടനം കേന്ദ്ര വാണിജ്യ-വ്യവസായ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ നിർവഹിച്ചു.

ചടങ്ങിൽ ഫേസ്ബുക്ക് ലൈവിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ തൊഴിലാളികൾ, ജീവനക്കാർ, ഓഫീസർമാർ എന്നിവരെ അദ്ദേഹം അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരി മൂലം ജനങ്ങൾ പ്രതിസന്ധിയിലായിരുന്ന സമയത്ത് 80 കോടിയോളം ജനങ്ങൾക് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്ത ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഗോതമ്പ്, നെല്ല് എന്നിവയുടെ എക്കാലത്തെയും ഉയർന്ന സംഭരണത്തിന് അദ്ദേഹം എഫ് സി ഐയെ അഭിനന്ദിച്ചു. എഫ്‌ സി ഐ, വെറും ഒരു ഗവൺമെന്റ് സ്ഥാപനം മാത്രമല്ല, രാജ്യ സേവനത്തിനായി പ്രത്യേകിച്ച് കർഷകർക്കായി പ്രവർത്തിക്കുന്ന  പ്രതിബദ്ധതയുള്ള സ്ഥാപനം ആണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് 140 എൽ എം ടി നെല്ല്, 390 എൽ എം ടി ഗോതമ്പ്, 305 എൽ എം ടി അധികം ഭക്ഷ്യധാന്യങ്ങൾ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന വഴി വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. പി എം ജി കെ എ വൈയുടെ പ്രവർത്തനങ്ങളെ പറ്റി തേർഡ് പാർട്ടി ഓഡിറ്റ് നടത്തിയപ്പോൾ, 94% തൃപ്തി രേഖപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 50 ശതമാനം വർധിപ്പിച്ചത്, കർഷകരുടെ ഉൽപ്പന്നങ്ങൾ സൗകര്യപ്രദമായി വിൽക്കാൻ സഹായിക്കുന്നതായി മന്ത്രി പറഞ്ഞു.

 

***


(रिलीज़ आईडी: 1689324) आगंतुक पटल : 194
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Tamil