രാജ്യരക്ഷാ മന്ത്രാലയം

തീരദേശ പ്രതിരോധ അഭ്യാസം 'സീ വിജിൽ 21' സമാപിച്ചു

Posted On: 14 JAN 2021 11:35AM by PIB Thiruvananthpuram

രണ്ട് ദിവസത്തെ തീരദേശ പ്രതിരോധ അഭ്യാസ പ്രകടനം 'സീ വിജിൽ 21', 2021 ജനുവരി 12,13 തീയതികളിൽ നടന്നു. രാജ്യത്തെ മുഴുവൻ തീരദേശ, ഇ ഇ ഇസഡ് (EEZ) മേഖലകളിലും അഭ്യാസ പ്രകടനം നടന്നു. യുദ്ധസമയത്ത് സ്വീകരിക്കേണ്ട അടിയന്തര പ്രവർത്തനങ്ങളും തീരദേശ സുരക്ഷ ലംഘനം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും അഭ്യാസത്തിലൂടെ വിലയിരുത്തി.

 

തീരദേശ സുരക്ഷയ്ക്കുള്ള മുഴുവൻ ഉപകരണങ്ങളും, നാവികസേനയുടെയും, കോസ്റ്റ് ഗാർഡിന്റെയും 110 ഉപരിതല ഉപകരണങ്ങളും അഭ്യാസപ്രകടനത്തിൽ ഉപയോഗിച്ചു. മറൈൻ പോലീസ്, കസ്റ്റംസ് എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്തി. വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയും പ്രകടനത്തിൽ പങ്കെടുത്തു.

 

തുറമുഖങ്ങളുടെ സുരക്ഷ, അഭ്യാസ പ്രകടനത്തിലൂടെ വിലയിരുത്തി. സംസ്ഥാന പൊലീസ് സംഘങ്ങൾ, ഇന്ത്യൻ നാവിക സേന, മറൈൻ കമാൻഡോകൾ, നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകൾ എന്നിവർ കടൽ വഴിയുള്ള ഭീകര പ്രവർത്തനങ്ങളെ ചെറുക്കുന്നതിനുള്ള അഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

 

സാങ്കേതിക സുരക്ഷാസംവിധാനം ആയ നാഷണൽ കമാൻഡ് കൺട്രോൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇന്റലിജൻസ് (NC3I) ശൃംഖലയുടെ പ്രവർത്തനവും വിലയിരുത്തി.

 

***



(Release ID: 1688567) Visitor Counter : 182