ഉപരാഷ്ട്രപതിയുടെ കാര്യാലയം

ആഗോളതലത്തിൽ ഇന്ത്യയുടെ സൗഹാർദ്ദ ബന്ധങ്ങൾ വർധിപ്പിക്കാനായി വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു

Posted On: 12 JAN 2021 1:39PM by PIB Thiruvananthpuram

ആഗോളതലത്തിൽ ഇന്ത്യയുടെ സോഫ്റ്റ് പവർ വർദ്ധിപ്പിക്കുന്നതിന് വിനോദ സഞ്ചാരസാധ്യതകൾ പൂർണ്ണമായും വിനിയോഗിക്കാൻ ഹോസ്പിറ്റാലിറ്റി വ്യവസായമേഖലയോട്‌ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ‘അതിഥി ദേവോ ഭവ’ എന്ന ഇന്ത്യൻ ആശയത്തെ പരാമർശിച്ച ഉപരാഷ്ട്രപതി, നമ്മുടെ സംസ്കാരം, പാചകസമ്പ്രദായം, വിദേശികളെ സ്വീകരിക്കാനുള്ള മനോഭാവം എന്നിവ ഇന്ത്യയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ സഹായിക്കുമെന്നും പറഞ്ഞു.

ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റിൽ സംസാരിക്കുന്നതിനിടെ ശ്രീ നായിഡു, 87.5 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്ന യാത്രാ, വിനോദ സഞ്ചാര മേഖലയാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതെന്നും, ഇത് 2018-19 ലെ തൊഴിൽ വിഹിതത്തിന്റെ 12.75 ശതമാനത്തിന് തുല്യമാണെന്നും പറഞ്ഞു. ഈ മേഖലയെയാണ്‌ പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ചത്‌. അന്തർ ദേശീയതലത്തിലുള്ള ആഗമനങ്ങൾ കുറയുകയും തൊഴിൽ നഷ്ടം നേരിടുകയും ചെയ്തു.  ഈ മാന്ദ്യം താൽക്കാലികമാകുമെന്നും ഹോസ്പിറ്റാലിറ്റി വ്യവസായം വീണ്ടും ഊർജ്വസലമാകുമെന്നും ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്ക്‌ പ്രാമുഖ്യം കൊടുക്കണമെന്നും ഉപരാഷ്‌ട്രപതി ആവശ്യപ്പെട്ടു.

 

***



(Release ID: 1687966) Visitor Counter : 175