വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ കലണ്ടറും ഡയറിയും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രകാശനം ചെയ്തു

Posted On: 08 JAN 2021 4:59PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്‍മെന്റിന്റെ ഇക്കൊല്ലത്തെ ഡിജിറ്റല്‍ കലണ്ടറും ഡയറിയും ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടന്ന ചടങ്ങില്‍  കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രകാശനം ചെയ്തു.  കലണ്ടറിന്റെയും, ഡയറിയുടെയും ആന്‍ഡ്രോയിഡ് ഐഒഎസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രകാശനം ഒരു ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് അദ്ദേഹം നിര്‍വ്വഹിച്ചു.
ഈ മാസം 15-ാം തീയതി മുതല്‍ 11 ഭാഷകളില്‍ ഈ ആപ് സൗജന്യമായി ലഭിക്കുമെന്ന് ശ്രീ ജാവ്‌ദേക്കര്‍  അറിയിച്ചു. ഓരോ മാസവും ഓരോ സന്ദേശവും, ഒരു പ്രമുഖരായ ഇന്ത്യന്‍ വ്യക്തിത്വത്തെയും കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ നാള്‍ വഴികളും ആപ്പിലൂടെ ജനങ്ങള്‍ക്ക് അറിയാം.


പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ സങ്കല്പത്തിന് അനുസൃതമായിട്ടാണ് ഡിജിറ്റല്‍ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. ഏത് സ്മാര്‍ട്ട് ഫോണിലും ഇത് ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ഐഒഎസ് ആപ് സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്റ് കമ്മ്യൂണിക്കേഷനാണ് ആപ് രൂപകല്പന ചെയ്ത് വികസിപ്പിച്ചിട്ടുള്ളത്. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമായ ആപ് അടുത്തുതന്നെ മറ്റ് 11 ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും.


കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍, പ്രസിദ്ധീകരണങ്ങള്‍, പരിപാടികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍, ഓഫീസ് അവധി ദിവസങ്ങള്‍, പ്രധാനപ്പെട്ട ദിനങ്ങള്‍ നമ്മുടെ രാജ്യത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ പ്രേരണാജനകമായ സന്ദേശങ്ങള്‍ മുതലായവ കലണ്ടര്‍ ആപ്പില്‍ ഉള്‍പ്പെടും.


ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ താഴെ പറയുന്ന ലിങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=in.gov.calendar ഐഒഎസ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട ലിങ്ക് ഇതാണ്:  https://apps.apple.com/in/app/goi-calendar/id1546365594 .

 


***


(Release ID: 1687116) Visitor Counter : 275