ജൽ ശക്തി മന്ത്രാലയം

ദേശീയ ജലജീവൻ ദൗത്യത്തിന് കീഴിൽ 3.04 കോടി പുതിയ കണക്ഷനുകൾ ലഭ്യമാക്കി

Posted On: 07 JAN 2021 5:05PM by PIB Thiruvananthpuram

കേന്ദ്ര സഹമന്ത്രി ശ്രീ രത്തൻലാൽ കട്ടാരിയാ കേന്ദ്ര സർക്കാരിന്റെ പ്രമുഖ പദ്ധതിയായ ജലജീവൻ ദൗത്യത്തിന്റെ  പുരോഗതി വിലയിരുത്തി

 

 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ  2019 ഓഗസ്റ്റ് വരെ 18.93 കോടി ഗ്രാമീണ ഭവനങ്ങളിൽ

 3.23 കോടി ഗ്രാമീണ ഭവനങ്ങളിൽ മാത്രമാണ് പൈപ്പ് കണക്ഷൻ ഉണ്ടായിരുന്നത്.

 

 എന്നാൽ ഒരു വർഷം കൊണ്ട് തന്നെ 3.04 കോടി പുതിയ കണക്ഷനുകളാണ് നമ്മുടെ ഗ്രാമീണ ഭവനങ്ങളിൽ  ഈ ദൗത്യത്തിന് കീഴിൽ ലഭ്യമാക്കിയത്

 

ആരും ഒഴിവാക്കപ്പെടുന്നില്ല  എന്നത് ഉറപ്പാക്കിക്കൊണ്ട്  നമ്മുടെ രാജ്യത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് കണക്ഷൻ വഴി ശുദ്ധജലം എത്തിക്കുക എന്ന സ്വപ്നസമാനമായ ലക്ഷ്യമാണ് ജലജീവൻ ദൗത്യം മുന്നോട്ടുവയ്ക്കുന്നത്

 

 എല്ലാം വീടുകളിലും  പൈപ്പ് കണക്ഷൻ വഴി ശുദ്ധജലം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ മാറിയിരുന്നു

 

 ഇതുവരെ 27 ജില്ലകൾ 458 ബ്ലോക്കുകൾ 33 516 ഗ്രാമപഞ്ചായത്തുകൾ 66 210 ഗ്രാമങ്ങൾ എന്നിവയിലെ  എല്ലാ കുടുംബങ്ങളിലും ശുദ്ധജലം എത്തിക്കാൻ ആയതായി പ്രഖ്യാപിച്ചിട്ടുണ്ട്

 

***

 (Release ID: 1686989) Visitor Counter : 10