വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വിഖ്യാത ചലച്ചിത്ര പ്രവർത്തകരെ ഉൾപ്പെടുത്തി 51-ാമത് ഐ.എഫ്.എഫ്.ഐയുടെ അന്താരാഷ്ട്ര ജൂറിയെ പ്രഖ്യാപിച്ചു
प्रविष्टि तिथि:
04 JAN 2021 5:06PM by PIB Thiruvananthpuram
ലോകത്തെ പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ ഉൾപ്പെടുത്തി 51-ാമത് രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) അന്താരാഷ്ട്ര ജൂറിയെ പ്രഖ്യാപിച്ചു. പാബ്ലോ സെസർ ചെയർമാനായ ജൂറിയിൽ, പ്രസന്ന വിധാനേജ്, അബുബക്കർ ഷാകി, പ്രിയദർശൻ, റുബായത്ത് ഹൊസൈൻ എന്നിവരാണുള്ളത്.
പാബ്ലോ സെസർ ഒരു അർജന്റീനിയൻ ചലച്ചിത്രകാരനാണ്. നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ശ്രീലങ്കൻ ചലച്ചിത്രകാരനാണ് പ്രസന്ന വിധാനേജ്. ശ്രീലങ്കൻ സിനിമയുടെ മൂന്നാം തലമുറക്കാരിൽ മുൻഗാമികളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
ഈജിപ്ഷ്യൻ-ഓസ്ട്രിയൻ എഴുത്തുകാരനും സംവിധായകനുമാണ് അബുബക്കർ ഷാകി. റുബായത്ത് ഹൊസൈൻ ബംഗ്ലാദേശ് ചലച്ചിത്ര സംവിധായികയും, എഴുത്തുകാരിയും, നിർമ്മാതാവുമാണ്.
ഇന്ത്യൻ സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമാണ് പ്രിയദർശൻ. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി 95 ലധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
****
(रिलीज़ आईडी: 1686037)
आगंतुक पटल : 263