ആഭ്യന്തരകാര്യ മന്ത്രാലയം

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും, ഭാരത് ബയോടെക്കും വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നുകൾക്ക് ഡി ജി സി ഐ അംഗീകാരം നൽകിയ നടപടിയെ ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ പ്രകീർത്തിച്ചു

Posted On: 03 JAN 2021 2:50PM by PIB Thiruvananthpuram

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും, ഭാരത് ബയോടെക്കും വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നുകൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി ജി സി ) അംഗീകാരം നൽകിയ നടപടിയെ ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ പ്രകീർത്തിച്ചു.

 

രാജ്യത്തിന് അഭിമാനം സമ്മാനിച്ച കഠിനാധ്വാനികളും ബുദ്ധിശാലികളും ആയ നമ്മുടെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും ഡി ജി സി നടപടിയെ സ്വാഗതം ചെയ്തു കുറിച്ച ട്വീറ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

 

തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധമരുന്നുകൾക്ക് അംഗീകാരം നൽകിയ നടപടി സ്വാശ്രയ ഭാരതം എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിന് കരുത്തുപകരും എന്ന് ശ്രീ ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.

 

പരീക്ഷണ കാലയളവിൽ മനുഷ്യകുലത്തിനായി നിസ്വാർത്ഥ സേവനം കാഴ്ച വെച്ച ശാസ്ത്രജ്ഞർ ഡോക്ടർമാർ, മെഡിക്കൽ ജീവനക്കാർ, സുരക്ഷാ അംഗങ്ങൾ എന്നിവർക്ക് ആഭ്യന്തരമന്ത്രി നന്ദി രേഖപ്പെടുത്തി.

 

***

 (Release ID: 1685827) Visitor Counter : 50