സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

ഖാദി ആൻഡ്‌ വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ഇ-കൊമേഴ്‌സ് പോർട്ടൽ ആരംഭിച്ചു ekhadiindia.com

Posted On: 01 JAN 2021 5:27PM by PIB Thiruvananthpuram



പുതുവത്സരദിനത്തലേന്ന്  ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ഖാദി ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്‌സ് സൈറ്റ് ekhadiindia.com ന്  ആരംഭം കുറിച്ചു.
500 ലധികം ഇനങ്ങളിലായി 50,000 ത്തിലധികം ഉൽ‌പ്പന്നങ്ങളും ഖാദി, വില്ലേജ് ഇൻഡസ്ട്രീസിന്റെ തദ്ദേശീയമായി നിർമ്മിച്ച വിവിധ ഉൽ‌പ്പന്നങ്ങളുടെ വൈവിധ്യങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.
പ്രധാനമന്ത്രിയുടെ "ആത്‌മനിർഭർ ഭാരത്" എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംരംഭകരെ (എംഎസ്എംഇ) സഹായിക്കുന്ന സംവിധാനം  ഒരുക്കുന്നതിനുള്ള ആദ്യപടിയാണ് ഈ പോർട്ടൽ.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും  സ്വയം പര്യാപ്‌തമാക്കാനുമുള്ള സമാനരീതിയിലുള്ള ആദ്യ ഓൺലൈൻ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമാണ് ekhadiindia.com.

***


(Release ID: 1685428) Visitor Counter : 218