ഉപരാഷ്ട്രപതിയുടെ കാര്യാലയം

ജനങ്ങളുടെ ജീവിതം സന്തോഷമുള്ളതും സൗകര്യപ്രദവുമാക്കുക എന്നതാണ് ശാസ്ത്രത്തിന്റെ പരമമായ ലക്ഷ്യം: ഉപരാഷ്ട്രപതി

प्रविष्टि तिथि: 29 DEC 2020 4:28PM by PIB Thiruvananthpuram



ജനങ്ങളുടെ ജീവിതം സന്തോഷമുള്ളതും സൗകര്യപ്രദവുമാക്കുക എന്നതാണ് ശാസ്ത്രത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു. നൂതനാശയങ്ങൾക്കും സാങ്കേതിക വികസനത്തിനും ആവശ്യമായ വേദിയൊരുക്കാൻ ശാസ്ത്ര സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന് കീഴിലുള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് എജുക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ (CREST) അധ്യാപകരെയും വിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ ശാസ്ത്രജ്ഞർക്കും തുല്യ അവസരങ്ങളും പ്രോത്സാഹനവും നൽകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

എം ജി കെ മേനോൻ ലബോറട്ടറി ഫോർ സ്പേസ് സയൻസ്സിൻറ്റെ ഭാഗമായുള്ള 30 മീറ്റർ ടെലസ്കോപ്പിന്റെ ദർപ്പണം മിനുസപ്പെടുത്തൽ സംവിധാനം, ചെറു പേലോഡുകൾക്കുള്ള പരിസ്ഥിതി പരിശോധന സൗകര്യം എന്നിവ ക്രെസ്റ്റിലെ സന്ദർശനവേളയിൽ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. എം ജി കെ മേനോൻ ലബോറട്ടറി ഫോർ സ്പേസ് സയൻസ്സിനുള്ളിൽ, ബഹിരാകാശ പേലോഡിൻറ്റെ സംയോജനം, 2 മീറ്റർ ഹിമാലയൻ ചന്ദ്ര ടെലസ്കോപ്പിന്റെ റിമോട്ട് ഓപ്പറേഷൻ എന്നിവ അദ്ദേഹം വീക്ഷിച്ചു.

****


(रिलीज़ आईडी: 1684446) आगंतुक पटल : 217
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Punjabi , Tamil , Telugu