പരിസ്ഥിതി, വനം മന്ത്രാലയം
രാജ്യത്തെ എട്ട് സമുദ്ര തീരങ്ങളിൽ അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് ഉയർത്തി
Posted On:
28 DEC 2020 3:41PM by PIB Thiruvananthpuram
രാജ്യത്തെ എട്ട് സമുദ്രതീരങ്ങളിൽ പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ വെർച്വൽ സാങ്കേതികവിദ്യയിലൂടെ അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് ഉയർത്തി. 2020 ഒക്ടോബർ ആറിനാണ് ഇന്ത്യക്ക് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.
ഈ നേട്ടത്തിനായി കഠിനപരിശ്രമം നടത്തിയ സംസ്ഥാന -കേന്ദ്ര ഭരണകൂടങ്ങളെയും ജനങ്ങളെയും അഭിനന്ദിച്ച ശ്രീ ജാവദേക്കർ വൃത്തിയുള്ള കടൽത്തീരങ്ങൾ ആരോഗ്യമുള്ള സമുദ്ര ആവാസവ്യവസ്ഥയുടെ ലക്ഷണമാണെന്ന് ചൂണ്ടിക്കാട്ടി. സംരക്ഷണ, സുസ്ഥിര വികസന മേഖലകളിൽ ഭാരതം നടത്തിയ കരുത്തുറ്റ ശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരം ആണ് ബ്ലൂ ഫ്ലാഗിലൂടെ ലഭിച്ചതെന്നും അദ്ദേഹം വിലയിരുത്തി
വരുന്ന 3-4 വർഷത്തിനുള്ളിൽ നൂറിലേറെ കടൽ തീരങ്ങൾക്ക് കൂടി ബ്ലൂ ഫ്ലാഗ് അംഗീകാരം നേടി കൊടുക്കുമെന്ന് പരിസ്ഥിതി മന്ത്രി വ്യക്തമാക്കി.
ഇന്ന് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് ഉയർത്തപ്പെട്ട കടൽതീരങ്ങൾ താഴെ കൊടുക്കുന്നു
കാപ്പാട് (കേരളം )
ശിവരാജ് പൂർ (ഗുജറാത്ത് )
ഘോഖ്ലാ (ദിയു )
കാസർകോട്, പടുബ്ദ്രി (കർണാടക)
റുഷികൊണ്ട (ആന്ധ്രപ്രദേശ്)
ഗോൾഡൻ (ഒഡീഷ)
രാധാനഗർ (ആൻഡമാൻ & നിക്കോബാർ ദ്വീപ് സമൂഹം)
അതത് സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ഇന്ന് പതാക ഉയർത്തിയത്.
****
(Release ID: 1684154)
Visitor Counter : 208